ജിസൂസ് ഫോമിലായി, മാഞ്ചസ്റ്റർ സിറ്റി പ്രീ ക്വാർട്ടറിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

മിന്നും ഫോമിൽ കളിച്ച ഗബ്രിയേൽ ജിസൂസിന്റെ മികവിൽ മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കി. ഫുൾഹാമിനെതിരെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്കാണ് പെപ്പും സംഘവും ജയിച്ചത്.

ഫുൾഹാം ക്യാപ്റ്റൻ ടിം റീം ആറാം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായപ്പോൾ തന്നെ സിറ്റി ജയം ഉറപ്പിച്ചതാണ്. ആദ്യ പകുതിയിൽ ഗുണ്ടകൻ, സിൽവ എന്നിവരിലൂടെ ലീഡ് നേടിയ സിറ്റി പിന്നീട് രണ്ടാം പകുതിയിൽ 3 മിനുട്ടിനിടയിൽ 2 ഗോളുകൾ നേടിയ ജിസൂസിലൂടെ 4 ഗോൾ വേട്ട പൂർത്തിയാക്കി. 72, 75 മിനുട്ടുകളിൽ ആണ് ഗ് താരത്തിന്റെ ഗോളുകൾ പിറന്നത്. നേരത്തെ ടീമിൽ 8 മാറ്റങ്ങൾ വരുത്തിയാണ് സിറ്റി പരിശീലകൻ ടീമിനെ ഇറക്കിയത്.