മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് ക്വാർട്ടറിൽ

- Advertisement -

കിരീടം നിലനിർത്താം എന്ന പ്രതീക്ഷ കാത്തുകൊണ്ട് മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് ക്വാർട്ടറിലേക്ക് കടന്നു. ഇന്നലെ ഷെഫീൽഡിൽ വെച്ച് നടന്ന മത്സരത്തിൽ ഷെഫീൽഡ് വെനെസ്ഡേയെ ആണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. ചാമ്പ്യൻഷിപ്പ് ക്ലബായ ഷെഫീൽഡ് വെനെസ്ഡേയെ അഗ്വേറോയുടെ ഏക ഗോളിന്റെ ബലത്തിലാണ് സിറ്റി മറികടന്നത്. മത്സരത്തിന്റെ‌ 53ആം മിനുട്ടിൽ ആയിരുന്നു അഗ്വേറോയുടെ ഗോൾ വന്നത്.

അഗ്വേറോയുടെ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടിയുള്ള 254ആമത്തെ ഗോളായിരുന്നു ഇത്. ഇന്നലെ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ വരെ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾക്ക് ആയില്ല. ക്വാർട്ടർ ഫൈനലിൽ ന്യൂകാസിൽ ആകും മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. മാർച്ച് 20നും 22നും ഇടയിലാകും ക്വാർട്ടർ പോരാട്ടം നടക്കുക.

Advertisement