വെംബ്ലി യിൽ ഇന്ന് ചെൽസി – ടോട്ടൻഹാം പോരാട്ടം

- Advertisement -

എഫ് എ കപ്പ് സെമി ഫൈനലിൽ ഇന്ന് ചെൽസി ടോട്ടൻഹാമിനെ നേരിടും. പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാടുന്ന ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. ഇന്നത്തെ ജയം എഫ് എ കപ്പ് ഫൈനലിൽ ഒരു സ്ഥാനം എന്നതിനപ്പുറം വിലപ്പെട്ടതാണ് ഇരു ടീമുകൾക്കും. ഇന്നത്തെ ജയം പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഇനിയുള്ള മത്സരങ്ങളിലെ മാനസികമായ ആധിപത്യം നേടാനാവും.

മികച്ച ഫോമിലാണ് സ്പർസ് , തുടർച്ചയായ ജയങ്ങളുമായി കുതിക്കുന്ന അവർ ലീഗിൽ ചെൽസിയുമായി വെറും.4 പോയിന്റ് മാത്രം അകലെയാണ്. ചെൽസിയാവട്ടെ അവസാനത്തെ 4 മത്സരങ്ങളിൽ 2 ലും തോറ്റ് കടുത്ത സമ്മർദ്ദത്തിലാണ്. കൂടാതെ സ്‌ട്രൈക്കർ ഡിയഗോ കോസ്റ്റയുടെ ഫോം ഇല്ലായ്മയും അന്റോണിയോ കൊണ്ടേയെ വലക്കും. പക്ഷേ സീസണിൽ തോൽവി വഴങ്ങിയപ്പോയൊക്കെ ജയം കൊണ്ട്‌ മറുപടി പറഞ്ഞ ചെൽസി ഇത്തവണയും അതാവർത്തിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

വെംബ്ലിയിൽ അത്ര മികച്ചതല്ലാത്ത ഫോമാണ് ടോട്ടൻഹാമിന്റെത്. ഇത്തവണത്തെ യൂറോപ്യൻ ചാംപ്യൻഷിപ് കളികൾ വെംബ്ലിയിൽ കളിച്ചപോയൊക്കെ കാര്യമായി ഒന്നും നേടാൻ അവർക്കായില്ല. ചെൽസിയുടെ പ്രധാന പ്രശ്നം പരിക്കാണ്‌. ക്യാപ്റ്റൻ ഗാരി കാഹിൽ പരിക്ക് കാരണം കളിച്ചേക്കില്ല. പകരം യുവ താരം നതാൻ ആകേ കളിച്ചേക്കും. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരം കളിക്കാതിരുന്ന ഗോൾ കീപ്പർ തിബോ കോർട്ടോ പരിക്ക് മാറി തിരിചെത്തിയത് ചെൽസിക്ക് ഏറെ ആശ്വാസകരമാവും.

ഇന്ന് രാത്രി ഇന്ത്യൻ സമയം രാത്രി 9.45 നാണ് മത്സരം.

Advertisement