പതിവ് തെറ്റിക്കാതെ എഫ്.എ കപ്പ് സെമിയിൽ കടന്ന് ചെൽസി

എഫ്‌.എ കപ്പ് സെമിയിൽ കടന്ന് ചെൽസി. ചാമ്പ്യഷിപ്പ് ടീമായ മിഡിൽബൊറോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. ലുകാകുവും ഹക്കിം സിയെചുമാണ് ചെൽസിക്ക് വേണ്ടി ഗോളടിച്ചത്. കഴിഞ്ഞ ആറ് സീസണുകളിൽ അഞ്ച് തവണയും സെമിയിൽ കടക്കാൻ ചെൽസിക്കായി. തോമസ് ടൂഹലിന്റെ ചെൽസിക്ക് 15 മിനുട്ടിനുള്ളിൽ റിവർസൈടിൽ ഗോളടിക്കാൻ സാധിച്ചു.

Skysports Thomas Tuchel Chelsea 5712395

മേസൺ മൗണ്ടിന്റെ ക്രോസ് ഗോളാക്കി മാറ്റി ലുകാകു ചെൽസിക്ക് ലീഡ് നൽകി. ആദ്യ പകുതിയിൽ തന്നെ ലീഡുയർത്താൻ ചെൽസിക്കായി. 31ആം മിനുട്ടിൽ 29ആം പിറന്നാൾ ആഘോഷിക്കുന്ന മൊറോക്കൻ മജീഷ്യൻ ഹക്കിം സിയെചിലൂടെ ചെൽസി രണ്ടാം ഗോളും നേടി. സാങ്ക്ഷൻസിനിടയിലും 700ഓളം ചെൽസി ആരാധകർ റിവർസൈടിൽ സ്വന്തം ടീമിനെ സപ്പോർട്ട് ചെയ്യാൻ എത്തിയിരുന്നു. പിന്നീട് ഗോളടിക്കാൻ അവസരങ്ങൾ ലഭിച്ചെങ്കിലും സെമി ഉറപ്പിച്ച ചെൽസി 2-0 ന് കളിയവസാനിപ്പിച്ചു. എഫ്.എ കപ്പ് ഡ്രോക്ക് ശേഷം വെംബ്ലിയിലെ ചെൽസിയുടെ എതിരാളികളെ അറിയാൻ സാധിക്കും.

Exit mobile version