ലമ്പാർഡിന്റെ നീലപ്പടയും എഫ് എ കപ്പ് സെമി ഫൈനലിൽ

- Advertisement -

എഫ് എ കപ്പ് സെമി ഫൈനൽ ഇത്തവണ വമ്പന്മാരുടെ പോരാട്ടമായി മാറും എന്ന് ഉറപ്പായി. ചെൽസിയും എഫ് എ കപ്പ് സെമി ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് ലെസ്റ്റർ സിറ്റിയെ നേരിട്ട ചെൽസി എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. രണ്ടാം പകുതിയിലെ മികച്ച പ്രകടനമാണ് ചെൽസിക്ക് വിജയം നൽകിയത്. സബ്ബായി എത്തിയ റോസ് ബാർക്ലിയാണ് ചെൽസിക്ക് ജയം നൽകിയത്.

63ആം മിനുട്ടിൽ ആയിരുന്നു ബാർക്ലിയുടെ ഗോൾ വന്നത്. വില്ല്യൻ വലതു വിങ്ങിൽ നിന്ന് കൊടുത്ത് ക്രോസ് മികച്ച ഫിനിഷിലൂടെ ബാർക്ലി വലയിൽ എത്തികുകയായിരുന്നു. ബാർക്ലി ഈ സീസൺ എഫ് എ കപ്പിൽ നേടുന്ന മൂന്നാമത്തെ ഗോളാണിത്.നേരത്തെ നോട്ടിങ്ഹാമിനെതിരെയും ലിവർപൂളിനെതിരെയും ബാർക്ലി എഫ് എ കപ്പിൽ ഗോൾ നേടിയിരുന്നു. ഇനി എഫ് എ കപ്പിൽ ഒരു ക്വാർട്ടർ ഫൈനൽ കൂടിയാണ് ബാക്കിയുള്ളത്. അതിൽ മാഞ്ചസ്റ്റർ സിറ്റി ന്യൂകാസിലിനെ നേരിടും. ഇതുവരെ ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവരാണ് സെമിയിൽ എത്തിയിട്ടുള്ളത്.

Advertisement