എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസി പോരാട്ടം

- Advertisement -

എഫ് എ കപ്പ് ഫൈനലിൽ ഗ്ലാമർ പോരാട്ടം തന്നെ. ഇന്ന് നടന്ന രണ്ടാം സെമിയിൽ വെംബ്ലിയിൽ സൗതാമ്പ്ടണെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ചെൽസി ഫൈനലിലേക്ക് കടന്നതോടെ ആണ് ഫൈനൽ ലൈനപ്പായത്. ഇന്നലെ ടോട്ടൻഹാമിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും ഫൈനലിൽ കടന്നിരുന്നു. രണ്ടാം പകുതിയിൽ വീണ രണ്ടു ഗോളുകളാണ് ചെൽസിക്ക് വിജയം സമ്മാനിച്ചത്.

ഗോൾരഹിത സമനിലയ്ക്ക് അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 46ആം മിനുട്ടിൽ തന്നെ ചെൽസി മുന്നിലെത്തി. ജിറൂഡാണ് ചെൽസിക്ക് ലീഡ് നേടിക്കൊടുത്തത്‌. സൗതാമ്പ്ടൺ മികച്ച നീക്കങ്ങളൊക്കെ പുറത്തെടുത്തു എങ്കിലും ഗോൾ കണ്ടെത്താൻ മാത്രം അവർക്കായില്ല. 82ആം മിനുട്ടിൽ മൊറാട്ടയിലൂടെ രണ്ടാം ഗോൾ കൂടെ ചെൽസി നേടിയതോടെ ഫൈനൽ ചെൽസി ഉറപ്പിച്ചു. സബ് ആയി ഇറങ്ങി 80 സെക്കൻഡുകൾക്കുള്ളിലായിരുന്നു മൊറാട്ടയുടെ ഹെഡർ. സ്പാനിഷ് താരത്തിന്റെ സീസണിലെ 9ആം ഹെഡർ ഗോളായിരുന്നു ഇത്.

മെയ് 19ന് ആണ് ഫൈനൽ മത്സരം നടക്കുക‌

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement