ടാമി അബ്രഹാം ഹാട്രിക്കിൽ ചെൽസി മുന്നോട്ട്, പെനാൾട്ടി കിട്ടിയിട്ടും ഗോളടിക്കാൻ ആകാതെ വെർണർ

20210124 203703
Credit: Twitter
- Advertisement -

ചെൽസി എഫ് എ കപ്പിൽ മുന്നോട്ട്. ഇന്ന് നാലാം റൗണ്ടിൽ നടന്ന മത്സരത്തിൽ ലുടൺ ടൗണിനെ ആണ് ലമ്പാർഡിന്റെ ചെൽസി വീഴ്ത്തിയത്. യുവ സ്ട്രൈക്കർ ടാമി അബ്രഹാമിന്റെ ഹാട്രിക്കാണ് വിജയം നൽകിയത്. ആദ്യ 17 മിനുട്ടിൽ തന്നെ ചെൽസി രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 11ആം മിനുട്ടിൽ ആയിരുന്നു ടാമിയുടെ ആദ്യ ഗോൾ വന്നത്. ആറു മിനുട്ടുകൾക്ക് അകം രണ്ടാം ഗോളും എത്തി.

30ആം മിനുട്ടിൽ ക്ലാർകിലൂടെ ഒരു ഗോൾ മടക്കി കൊണ്ട് ലുടൺ ചെൽസിയെ സമ്മർദ്ദത്തിലാക്കി. എങ്കിലും ചെൽസിയുടെ അറ്റാക്കുകൾ ആണ് കളിയിൽ ഉടനീളം കണ്ടത്‌. രണ്ടാം പകുതിയിൽ 74ആം മിനുട്ടിൽ ഹുഡ്സൺ ഒഡോയിയുടെ പാസിൽ നിന്ന് ടാമി ഹാട്രിക്ക് തികച്ച മൂന്നാം ഗോൾ നേടി. 86ആം മിനുട്ടിൽ ഒരു പെനാൾട്ടി ചെൽസിക്ക് ലഭിച്ചു. ഗോൾ കണ്ടെത്താൻ കഷ്ടപ്പെടുന്ന വെർണറിന്ര് ആ പെനാൾട്ടി എടുക്കാൻ ടീം അനുവദിച്ചു എങ്കിലും പെനാൾട്ടി സ്പോടിലും വെർണർ പരാജയപ്പെട്ടു. ചെൽസി അഞ്ചാം റൗണ്ടിൽ ബാർൻസ്ലിയെ ആകും നേരിടുക.

Advertisement