ക്യാപ്റ്റന്റെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പ് സെമി ഫൈനലിൽ!!

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പ് സെമി ഫൈനലിൽ. ഇന്ന് നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനലിൽ 118ആം മിനുട്ടിലെ ഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം ഉറപ്പിച്ചത്. നോർവിച് സിറ്റിക്ക് എതിരെ നല്ലവണ്ണം കഷ്ടപ്പെടേണ്ടി വന്നി മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം സ്വന്തമക്കാൻ. പ്രമുഖ താരങ്ങൾക്ക് ഒക്കെ വിശ്രമം നൽകി ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം എല്ലാ പ്രമുഖരെയും ഇറക്കേണ്ടി വന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇഗാളോയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിൽ എത്തിയതായിരുന്നു. എന്നാൽ കാന്റ്വെലിന്റെ ഒരു ലോങ് റെയ്ഞ്ചറിൽ നോർവിച് സിറ്റി സമനില സ്വന്തമാക്കി. മത്സരം എക്സ്ട്രാ ടൈമിലേക്ക് പോകുന്നതിന് തൊട്ടു മുമ്പായി നോർവിച് സിറ്റി താരം ക്ലോസെ ചുവപ്പ് കണ്ട് പുറത്തായത് നോർവിച് സിറ്റിക്ക് തിരിച്ചടിയായി. എങ്കിലും അവർ ഡിഫൻഡിംഗ് തുടർന്നു.

എക്സ്ട്രാ ടൈമിൽ ഉടനീളം വിജയ ഗോളിനായി ശ്രമിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് 118ആം മിനുട്ട് വേണ്ടി വന്നു ആ ഗോൾ കണ്ടെത്താൻ. യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ ആണ് വിജയ ഗോൾ നേടിയത്. നോർവിച് സിറ്റി കീപ്പർ ടിം ക്ര്യുവലിന്റെ മാസ്മരിക പ്രകടനമാണ് നോർവിചിനെ കളിയിൽ ഇത്ര സമയം നിലനിർത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എഫ് എ കപ്പിലെ 30ആം സെമി ഫൈനൽ പ്രവേശനമാണിത്.

Advertisement