ലിങ്കന്റെ പ്രയാണം അവസാനിപ്പിച്ച് ആഴ്‌സണൽ, സിറ്റി സെമിയിൽ

- Advertisement -

എഫ് എ കപ്പിൽ ചരിത്രം തിരുത്തി സെമിയിൽ കടക്കാമെന്ന ലിങ്കൺ ക്ലബ്ബിന്റെ മോഹത്തിന് തിരിച്ചടി നൽകി ആഴ്സണലിന്‌.  5 – 0 നാണു ഇംഗ്ലീഷ് ലീഗിൽ പോലും കളിക്കാതെ ലിങ്കൺ സിറ്റി ക്ലബ്ബിനെ ആഴ്‌സണൽ തകർത്തത്.  ആദ്യ പകുതിയിൽ ആഴ്സണലിന്‌ ഒപ്പം പൊരുതിയ ലിങ്കൺ സിറ്റി അലൻ പവറിനു കിട്ടിയ അവസരം ഗോളി പീറ്റർ ചെക്ക് മികച്ച ഒരു സേവിലൂടെ രക്ഷപെടുത്തി.  ആദ്യ പകുതിയുടെ ഇഞ്ചുറി ടൈം വരെ ആഴ്‌സണലിനോട് പൊരുതിയ ലിങ്കൺ സിറ്റി ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വാൽകോട്ട് നേടിയ ഗോളിൽ പിറകിലായി.

രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ആഴ്‌സണൽ 53ആം മിനുട്ടിൽ  ജിറൂഡിലൂടെ ലീഡ് ഇരട്ടിയാക്കി.  58 ആം മിനുട്ടിൽ വാട്ടർ ഫാളിന്റെ സെല്ഫ് ഗോളിൽ ആഴ്‌സണൽ മൂന്നാം ഗോളും നേടിയതോടെ ലിങ്കൺ സിറ്റിയുടെ അട്ടിമറി പ്രതീക്ഷകൾ അവസാനിച്ചിരുന്നു.

72ആം മിനുറ്റിൽ സാഞ്ചസും 75 മിനുട്ടിൽ റാംസിയും ഗോൾ നേടി ആഴ്‌സണൽ പട്ടിക പൂർത്തിയാക്കി.  അവസാന നിമിഷങ്ങളിൽ സാഞ്ചസിന്റെ ഫ്രീ കിക്ക്‌ പോസ്റ്റിൽ തട്ടി പുറത്തുപോയില്ലായിരുന്നെകിൽ സ്കോർ നില ഇനിയും ഉയർന്നേനെ.

1914നു ശേഷം ഇംഗ്ലീഷ് ലീഗിൽ കളിക്കാത്ത ഒരു ടീം ആദ്യമായാണ് ക്വാർട്ടർ ഫൈനലിൽ കടന്നത്.  കഴിഞ്ഞ റൗണ്ടിൽ പ്രീമിയർ ലീഗ് ടീമായ ബേൺലിയെയാണ് ലിങ്കൺ സിറ്റി പരാജയപ്പെടുത്തിയത്.  ബയേണിനെതിരെ 10 – 2 ചാമ്പ്യൻസ് ലീഗിൽ തോറ്റ ആഴ്സണലിന്‌ ഇത് ഒരു ആശ്വാസ വിജയമാവും.

പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം.  2 – 0 നാണു മാഞ്ചസ്റ്റർ സിറ്റി മിഡിൽസ്‌ബ്രോയെ തോൽപ്പിച്ചത്.  കളി തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ഡേവിഡ് സിൽവ സിറ്റിക്ക് ലീഡ് നേടി കൊടുത്തു. വലതു ഭാഗത്തു നിന്ന് സാബലെറ്റ നൽകിയ ക്രോസ്സ് സിൽവ ഗോളാക്കി മാറ്റുകയായിരുന്നു.

ആദ്യ പകുതിയിൽ ഒട്ടനവധി അവസരങ്ങൾ നേടിയിട്ടും അതൊന്നും ഗോളാക്കി മാറ്റാൻ ഗാർഡിയോളയുടെ ടീമിനായില്ല.  ആദ്യ പകുതിയിൽ റൂഡി ജസ്റ്റഡിന്റെ ഹെഡറിൽ  മിഡിൽസ്‌ബ്രോ സമനില പിടിക്കുമെന്നു തോന്നിച്ചെങ്കിലും ഗോൾ ലൈനിൽ സാബലെറ്റയുടെ  സാന്നിധ്യം സിറ്റിയുടെ രക്ഷക്കെത്തി.   മത്സരം സമനിലയിലാക്കാൻ മറ്റൊരു മികച്ച അവസരം ബോറോക്ക്‌ ലഭിച്ചെങ്കിലും ക്രിസ്ത്യൻ സ്റ്റുആനിയുടെ ഹെഡർ നേരെ സിറ്റി ഗോൾ കീപ്പർ ബ്രാവോയുടെ കാരങ്ങളിലേക്കായിരുന്നു.

രണ്ടാം പകുതിയിൽ ഗോൾ നേടാനുറപ്പിച്ച് ഇറങ്ങിയ സിറ്റി ബോറോ കീപ്പർ ഗുസാന്റെ മികച്ച സേവുകൾ അവർക്ക് മുന്നിൽ തടസ്സങ്ങൾ സൃഷിട്ടിച്ചു.  സിൽവയുടെ മികച്ചൊരു ഷോട്ട് തടഞ്ഞു കൊണ്ട് ഗുസാൻ ബോറോക്ക്‌ പ്രതീക്ഷ നൽകി. എന്നാൽ കളിയുടെ 67ആം മിനുട്ടിൽ സനെയുടെ ക്രോസിൽ നിന്ന് രണ്ടാമത്തെ ഗോൾ നേടി അഗ്യുറോ സിറ്റിക്ക് വെംബ്ളിയിലേക്കുള്ള വഴി തുറന്നു കൊടുത്തു. ഫാബിയോയുടെ ഹെഡർ ഒരു മികച്ച സേവിലൂടെ രക്ഷപെടുത്തി ബോറോക്ക്‌ മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള അവസരം സിറ്റി ഗോൾ കീപ്പർ ബ്രാവോ നിഷേധിച്ചു.

കഴിഞ്ഞ 11 മത്സരങ്ങളിൽ പരാജയമറിയാതെയാണ് സിറ്റി മുന്നേറുന്നത്.

 

Advertisement