ഷ്രൂസ്ബറിയുടെ ചെറുത്തുനിൽപ്പും മറികടന്ന് ലിവർപൂൾ യുവനിരക്ക് ജയം

Liverpool Gordon Bradley

എഫ്.എ കപ്പിൽ ഷ്രൂസ്ബറിക്കെതിരെ മികച്ച ജയവുമായി ലിവർപൂൾ യുവനിര. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലിവർപൂൾ ജയം സ്വന്തമാക്കിയത്. മത്സരത്തിൽ കുറഞ്ഞ പോസെഷൻ ഉണ്ടായിട്ടും 27ആം മിനുട്ടിൽ ലിവർപൂളിന് ഞെട്ടിച്ചുകൊണ്ട് ഷ്രൂസ്ബറിയാണ് ആദ്യ ഗോൾ നേടിയത്. ഡാനിയൽ ഉദോയാണ് ഷ്രൂസ്ബറിക്ക് വേണ്ടി ഗോൾ നേടിയത്. എന്നാൽ അധികം വൈകാതെ യുവതാരം ഗോർഡന്റെ ഗോളിൽ ലിവർപൂൾ സമനില പിടിക്കുകയായിരുന്നു. ഇതോടെ എഫ്.എ കപ്പിൽ ലിവർപൂളിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗോർഡൻ മാറി. 17 വയസ്സും 96 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം.

തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് തന്നെ ലിവർപൂൾ മത്സരത്തിൽ ലീഡ് നേടുകയും ചെയ്തു. ലിവർപൂളിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ഫാബിനോയാണ് ലിവർപൂളിന് മുൻപിലെത്തിച്ചത്. തുടർന്ന് പകരക്കാരനായി ഇറങ്ങിയ ഫിർമിനോയിലൂടെ ലീഡ് ഉയർത്തിയ ലിവർപൂൾ ഇഞ്ചുറി ടൈമിൽ ഫാബിനോയുടെ മത്സരത്തിലെ രണ്ടാമത്തെ ഗോളിലൂടെ ഗോൾ പട്ടിക പൂർത്തിയാകുകയായിരുന്നു.

Previous article“പകുതി ദൂരം മാത്രമെ എത്തിയിട്ടുള്ളൂ, പോരാട്ടം തുടരണം” – ഇവാൻ
Next articleകാദറലി സെവൻസ്, മെഡിഗാഡ് അരീക്കോടിന് മികച്ച ജയം!!