Picsart 25 02 27 03 41 03 770

എഫ് എ കപ്പ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചറുകൾ തീരുമാനമായി

എഫ്എ കപ്പ് ക്വാർട്ടർ-ഫൈനൽ മത്സരങ്ങൾക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി.

മിൽവാളിനെതിരായ വിജയിച്ച് എത്തിയ ക്രിസ്റ്റൽ പാലസ്, പ്രീമിയർ ലീഗ് ക്ലബ് തന്നെയായ ഫുൾഹാമിനെ നേരിടും. ചാമ്പ്യൻഷിപ്പ് ടീമായ പ്രെസ്റ്റൺ, ഒരു അട്ടിമറി ശ്രമം നടത്തുമെന്ന പ്രതീക്ഷയിൽ ആസ്റ്റൺ വില്ലയെ നേരിടും. ബോൺമൗത്ത് ടൂർണമെന്റിൽ ശേഷിക്കുന്നവരിൽ ഫേവറിറ്റ് ആയ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.

അതേസമയം ബ്രൈറ്റൺ നോട്ടിംഗ്ഹാം ഫോറസ്റ്റ് vs. ഇപ്‌സ്‌വിച്ച് മത്സരത്തിലെ വിജയിയെ നേരിടും. മാർച്ച് അവസാന വാരത്തിലും ഏപ്രിൽ ആദ്യ വാരത്തിലുമായാകും ക്വാർട്ടർ-ഫൈനൽ മത്സരങ്ങൾ നടക്കുക.

എഫ്എ കപ്പ് ക്വാർട്ടർ-ഫൈനൽ മത്സരങ്ങൾ:

ഫുൾഹാം vs. ക്രിസ്റ്റൽ പാലസ്

പ്രെസ്റ്റൺ vs. ആസ്റ്റൺ വില്ല

ബോൺമൗത്ത് vs. മാഞ്ചസ്റ്റർ സിറ്റി

ബ്രൈറ്റൺ vs. നോട്ടിംഗ്ഹാം ഫോറസ്റ്റ്/ഇപ്‌സ്‌വിച്ച്

Exit mobile version