Picsart 25 02 09 00 33 04 058

എഫ്എ കപ്പ്: പ്ലിമൗത്ത് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും, മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫുൾഹാം

എഫ്എ കപ്പ് അഞ്ചാം റൗണ്ട് ഫിക്സ്ചറുകൾ തീരുമാനമായി. ചാമ്പ്യൻഷിപ്പ് ടീമായ പ്ലിമൗത്ത് ആർഗൈൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നേരിടും. നിലവിൽ ചാമ്പ്യൻഷിപ്പിൽ അവസാന സ്ഥാനത്തുള്ള പ്ലിമൗത്ത് കഴിഞ്ഞ റൗണ്ടിൽ ലിവർപൂളിനെതിരെ 1-0 ന്റെ വിജയം നേടിയിരുന്നു.

എഫ്എ കപ്പ് നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫോർഡിൽ ഫുൾഹാമിനെ നേരിടും, ലീഗ് കപ്പ് ഫൈനലിസ്റ്റുകളായ ന്യൂകാസിൽ യുണൈറ്റഡ്, ചെൽസിയെ പുറത്താക്കിയ ബ്രൈറ്റണെ നേരിടും. മറ്റൊരു മത്സരത്തിൽ ബോൺമൗത്ത് വോൾവ്സിനെ നേരിടും, ടോട്ടൻഹാമിനെതിരായ 2-1 വിജയത്തിന് ശേഷം ആസ്റ്റൺ വില്ല കാർഡിഫ് സിറ്റിയെയും നേരിടും.

മാർച്ച് 1-2 വാരാന്ത്യത്തിൽ ആകും മത്സരങ്ങൾ നടക്കുക.

DRAW FOR FA CUP FIFTH ROUND:

Preston v Burnley

Aston Villa v Cardiff

Doncaster or Crystal Palace v Millwall

Manchester United v Fulham

Newcastle v Brighton

Bournemouth v Wolves

Manchester City v Plymouth

Exeter or Nottingham Forest v Ipswich

Exit mobile version