പരീക്ഷ ചൂടിൽ ഫുട്ബോൾ ഇതിഹാസങ്ങൾ

- Advertisement -

ഫുട്ബോൾ ഇതിഹാസങ്ങൾ പരീക്ഷ ചൂടിൽ. ആന്ദ്രേ പിർലോ, ഡാനിയേല ബൊനേര, ആൽബർട്ടോ ഗിലാർഡിനോ, തിയാഗോ മൊട്ട, പൗലോ കന്നവരോ, ഗബ്രിയേൽ ബാറ്റിസ്ട്യുട്ട എന്നിവരാണ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. കോച്ചിങ് ബാഡ്ജസ് സ്വന്തമാക്കാനാണ് താരങ്ങൾ തയ്യാറെടുക്കുന്നത്. യുവേഫ ബി and യുവേഫ എ പരീക്ഷകളാണ് തിങ്കളാഴ്ച നടക്കാനിരിക്കുന്നത്. ഈ കടമ്പ കടന്നാൽ യൂത്ത് ടീം കോച്ചാവാനും അല്ലെങ്കിൽ മൂന്നാം ഡിവിഷൻ, രണ്ടാം ഡിവിഷൻ ടീമുകളെ പരിശീലിപ്പിക്കാനോ അല്ലെങ്കിൽ പ്രീമിയർ ഡിവിഷൻ ക്ലബ്ബിൽ അസിസ്റ്റന്റ് കോച്ചാവാനോ സാധിക്കും. മുൻ പ്രൊഫഷണൽ താരങ്ങൾക്ക് മാത്രമായിട്ടാണ് ഈ കോഴ്സ് ലിമിറ്റ് ചെയ്തിരിക്കുന്നത്.

2006 ലെ ലോകകപ്പ് ജേതാക്കളായ പിർലോയും ആൽബർട്ടോ ഗിലാർഡിനോയും ബാഡ്ജിനായി തയ്യാറെടുക്കുന്ന താരനിരയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇറ്റലിയുടെ കോച്ചായി ചുമതലയേറ്റ മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ റോബേർട്ടോ മാൻചിനിയുടെ കോച്ചിങ് സ്റ്റാഫായി പിർലോ ഇറ്റലിയിൽ തിരിച്ചെത്തും. 2015ൽ യുവന്റസ് വിട്ട പിർളോ രണ്ടു വർഷമായി എം എൽ എസ് ക്ലബായ ന്യൂയോർക്ക് സിറ്റിയിൽ കഴിക്കുകയായിരുന്നു. അമേരിക്കൻ സീസൺ കഴിഞ്ഞതോടെയാണ് പിർലോ ഫുട്ബോളിൽ നിന്നും വിരമിച്ചത്. സാൻ സിറോയിൽ May 21 നു ഫുട്ബോൾ ഇതിഹാസങ്ങൾ ഒന്നിച്ച പിർലോയുടെ ഫെയർവെൽ മത്സരം നടന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement