മുൻ ബ്ലാസ്റ്റേഴ്സ് താരം ജെർമൻ ഇനി ഇംഗ്ലണ്ട് നാഷണൽ ലീഗിൽ കളിക്കും

- Advertisement -

കഴിഞ്ഞ രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് ആക്രമണത്തെ നയിച്ച അന്റോണിയോ ജെർമൻ ഇനി ഇംഗ്ലണ്ടിൽ കളിക്കും. ഇംഗ്ലണ്ട് അഞ്ചാം ഡിവിഷനായ നാഷണൽ ലീഗ് ക്ലബ് എബ്സ്ഫ്ലീറ്റ് യുണൈറ്റഡാണ് ജെർമനുമായി കരാർ ഒപ്പിട്ടത്.  കേരള ബ്ലാസ്റ്റേഴ്സിൽ ഇത്തവണ എത്തില്ലാ എന്ന് നേരത്തെ തന്നെ ജർമ്മൻ അറിയിച്ചിരുന്നു. ഇതുവരെ പിന്തുണച്ച ബ്ലാസ്റ്റേഴ്സ് ആരാധകരോട് നന്ദി ഉണ്ട് എന്നും ജെർമൻ മുമ്പ് ട്വിറ്ററിൽ കുറിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനായി രണ്ടു സീസണിൽ കളിച്ച ജർമ്മൻ ആദ്യ സീസണിൽ ആറു ഗോളുകളുമായി തിളങ്ങിയിരുന്നു. കഴിഞ്ഞ സീസണിൽ പക്ഷെ മികവിലേക്ക് ഉയരാൻ ജർമ്മനായില്ല. മുമ്പ് ഇംഗ്ലീഷ് ക്ലബായ QPRനു വേണ്ടിയും ജെർമ്മൻ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement