മുൻ ബെംഗളൂരു എഫ് സി താരം ഇനി ബ്രാഡ്ഫോർഡ് സിറ്റിയുടെ പരിശീലകൻ

- Advertisement -

മുൻ ബെംഗളൂരു എഫ് സി മിഡ്ഫീൽഡറായ അയർലണ്ട് താരം മൈക്കിൾ കോളിൻസ് ഇനി ഇംഗ്ലീഷ് ക്ലബായ ബ്രാഡ്ഫോർഡ് സിറ്റിയുടെ മുഖ്യ പരിശീലകൻ. ഇന്നാണ് ബ്രാഡ്ഫോർഡ് സിറ്റി കോളിൻസിനെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചത്. 2016ൽ ആണ് ബെംഗളൂരു എഫ് സിക്കായി കോളിൻസ് കളിച്ചത്. ലീഗ് വണ്ണിൽ ആണ് ഇപ്പോ ബ്രാഡ്ഫോർഡ് സിറ്റി കളിക്കുന്നത്. അവസാന സീസണിൽ 11ആമതായായിരുന്നു ബ്രാഡ്ഫോർഡ് ഫിനിഷ് ചെയ്തത്. അതാണ് ടീം പുതിയ പരിശീലകനെ തേടാൻ കാരണം.

ഹഡേഴ്സ്ഫീൽഡ്, ഒക്സ്ഫോർഡ് യുണൈറ്റഡ്, എ എഫ് സി വിമ്പിൾഡൺ, തുടങ്ങി നിരവധി പ്രമുഖ ക്ലബുകൾക്കായും മൈക്കിൽ കോളിൻസ് ബൂട്ടു കെട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ ബ്രാഡ്ഫോർഡ് സിറ്റിയുടെ അണ്ടർ 18 ടീമിന്റെ പരിശീലകനായി പ്രവർത്തിക്കുകയാണ് കോളിൻസ്. അവിടെ നിന്നാണ് ഇപ്പോൾ സീനിയർ ടീമിന്റെ ഹെഡ് കോച്ചായി താരത്തെ കൊണ്ടുവന്നിരിക്കുന്നത്.

കോളിൻസിനെ കൂടാതെ അസിസ്റ്റന്റ് കോച്ചായി ഗ്രെഗ്, മാർട്ടിൻ എന്നീ പരിശീലകരെയും ബ്രാഡ്ഫോർഡ് പുതുതായി നിയമിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement