ചെന്നൈ സിറ്റിക്ക് പുതിയ കോച്ച്, ഒപ്പം അസിസ്റ്റന്റായി ബാഴ്സലോണ സ്കൗട്ടും

റിലഗേഷൻ ബാറ്റിൽ വിജയിച്ച ചെന്നൈ സിറ്റി അടുത്ത സീസണായുള്ള ഒരുക്കം തുടങ്ങി. പുതിയ പരിശീലകനെ സിംഗപൂരിൽ നിന്നാണ് ചെന്നൈ സിറ്റി എത്തിച്ചിരിക്കുന്നത്. സിംഗപ്പൂർ സ്വദേശിയായ അലി അക്ബർ നവാസാണ് ഇനി ചെന്നൈ സിറ്റിയെ പരിശീലിപ്പിക്കുക. ഫിലിപ്പീൻസിൽ ഗ്ലോബൽ കെബു ക്ലബിന്റെ പരിശീലകനായിരുന്നു. മുമ്പ് സിംഗപൂരിനെ വലിയ ക്ലബായ ടാംബൈൻസ് റോവേഴ്സിനെയും പരശീലിപ്പിച്ചിട്ടുണ്ട്.

നവാസിനൊപ്പം സഹപരിശീലകനായി ജോർദി വിയയും ഉണ്ട്. മുമ്പ് മാഞ്ചസ്റ്റർ സിറ്റി, ബാഴ്സലോണ എന്നീ ടീമുകളുടെ സ്കൗട്ടായി പ്രവർത്തിച്ചിട്ടുള്ള ആളാണ് ജോർദി വിയ. മുമ്പ് അർജന്റീന താരം ഇക്കാർഡിയെ ബാഴ്സലോണയിൽ എത്തിച്ചത് വിയ അടങ്ങിയ സ്കൗട്ട് സംഘം ആയിരുന്നു. ചെന്നൈയുടെ യൂത്ത് ഡെവലപ്മെന്റിന്റെ ചുമതലയും ഇനി വിയക്കാണ്.

സൂപ്പർ കപ്പ് മുതൽ ഇരുവരുമാകും ചെന്നൈ സിറ്റിയുടെ തന്ത്രങ്ങൾ മെനയുക.

Previous articleകരീബിയൻസിൽ മെഡിഗാഡ് അരീക്കോടിന് വിജയം
Next articleസൂപ്പർ കപ്പിൽ എഫ് സി ഗോവയ്ക്ക് ഒപ്പം ലൊബേറ ഇല്ല, ഡെറിക് പെരേര നയിക്കും