Site icon Fanport

“റൊണാൾഡോയെ പോലെ പരിശ്രമിച്ചിരുന്നു എങ്കിൽ മെസ്സിക്ക് 15 ബാലൻ ഡി ഓർ കിട്ടിയേനെ”

ലയണൽ മെസ്സി ഹാർഡ്വർക്ക് ചെയ്യുന്നില്ല എന്ന വിമർശനവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തരം പാട്രിസ് എവ്ര. ലയണൽ മെസ്സിക്ക് പകരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ താൻ എപ്പോഴും തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പാട്രിസ് എവ്ര വിശദീകരിക്കുകയായിരുന്നു. റിയോ ഫെർഡിനാൻഡിന്റെ YouTube ചാനലായ FIVE-ൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട എവ്ര, റൊണാൾഡോയുടെ കഠിന പ്രയത്നങ്ങളെയും തന്റെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള അർപ്പണബോധത്തെയും താൻ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞു.

മെസ്സി 23 03 09 16 57 39 094

“അദ്ദേഹം ഞങ്ങളുടെ സഹോദരനായതുകൊണ്ടല്ല ഞാൻ റൊണാൾഡോ ആണ് മികച്ചത് എന്ന് പറയുന്നത്, അവർ ജോലിയോട് കാണിക്കുന്ന മര്യാദയോട് എനിക്ക് പ്രണയമാണ്,” എവ്ര പറഞ്ഞു. “മെസ്സിയെ ദൈവം കുറേ കഴിവ് നൽകി അനുഗ്രഹിക്കുകയായിരുന്നു. ക്രിസ്റ്റ്യാനോയ്ക്ക് എളുപ്പമായിരുന്നില്ല. അതിനായി പ്രവർത്തിക്കേണ്ടി വന്നു. റൊണാൾഡോയുടെ അതേ കഠിനപ്രയത്നം മെസ്സിക്ക് ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിന് 15 ബാലൺ ഡി ലഭിക്കുമായിരുന്നു. എവ്ര പറഞ്ഞു.

Exit mobile version