Picsart 25 01 27 08 46 18 429

ബ്രൈറ്റൺ സ്‌ട്രൈക്കർ ഇവാൻ ഫെർഗൂസൺ ക്ലബ് വിടുന്നു

ബ്രൈറ്റൺ & ഹോവ് ആൽബിയോണിന്റെ യുവ സ്‌ട്രൈക്കർ ഇവാൻ ഫെർഗൂസൺ വരും ദിവസങ്ങളിൽ ലോണിൽ ക്ലബ് വിടുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി പ്രീമിയർ ലീഗ്, ലീഗ് 1, ബുണ്ടസ്ലിഗ ക്ലബ്ബുകൾ താരത്തിനായി ശക്തമായ താൽപ്പര്യം പ്രകടിപ്പിച്ചതായി ഫബ്രിസിയോ പറഞ്ഞു. പരിക്കുകളും ഫോം ഇല്ലായ്മയും കാരണം ഈ സീസണിൽ സ്ഥിരമായി അവസരം ലഭിക്കാൻ പാടുപെടുന്ന 20 കാരനായ ഐറിഷ് ഫോർവേഡ് ഇപ്പോൾ പരിശീലനത്തിൽ തിരിച്ചെത്തിയിട്ടുണ്ട്.

ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കാൻ ശ്രമിക്കുന്ന താരവും ക്ലബ് വിടാൻ ആണ് നോക്കുന്നത്.

ബ്രൈറ്റണിന്റെ യൂത്ത് അക്കാദമിയിൽ നിന്നുള്ള ഫെർഗൂസൺ ഈ സീസണിൽ രണ്ട് പ്രീമിയർ ലീഗ് തുടക്കങ്ങൾ മാത്രമേ സ്റ്റാർട്ട് ചെയ്തിട്ടുള്ളൂ. 14 മത്സരങ്ങളിൽ ഒരു ഗോൾ മാത്രം ഗോൾ നേടി. മുൻ ബ്രൈറ്റൺ ബോസ് റോബർട്ടോ ഡി സെർബി ഇപ്പോൾ ചുമതല വഹിക്കുന്ന മാഴ്സെ, വെസ്റ്റ് ഹാം, തുടങ്ങിയ ക്ലബ്ബുകളിൽ നിന്ന് അദ്ദേഹത്തിന്റെ ഓഫറുകൾ ഉണ്ട്. തന്റെ ആദ്യ 32 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 12 ഗോളുകൾ നേടിയ താരമായിരുന്നു ഫെർഗൂസൺ.

Exit mobile version