യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ വിമർശനവുമായി താരങ്ങൾ രംഗത്ത്

യൂറോപ്പിലെ പ്രമുഖ ക്ലബിൽ ചേർന്ന് തുടങ്ങാനൊരുങ്ങുന്ന യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ വിമർശനവുമായി പ്രമുഖ താരങ്ങൾ രംഗത്ത്. പി.എസ്.ജി താരം അൻഡർ ഹെരേര, മുൻ ആഴ്‌സണൽ താങ്ങളായ മെസ്യൂട് ഓസിൽ, ലൂക്കാസ് പൊഡോൾസ്കി തുടങ്ങിയവരാണ് യൂറോപ്യൻ സൂപ്പർ ലീഗിനെ എതിർത്ത് രംഗത്തെത്തിയത്.

യൂറോപ്യൻ സൂപ്പർ ലീഗ് വരുകയാണെങ്കിൽ അത് ഫുട്ബോൾ ആരാധകരോടുള്ള വെല്ലുവിളിയാണെന്ന് അൻഡർ ഹെരേര പറഞ്ഞു. പാവങ്ങൾ ഉണ്ടാക്കിയെടുത്ത ഫുട്ബോളിനെ പണക്കാർ കട്ടെടുക്കുകയാണെന്നും ഫുട്ബോളിനെ സ്നേഹിക്കുന്ന തനിക്ക് അതിനെതിരെ മിണ്ടാതിരിക്കാൻ കഴിയില്ലെന്നും ഹെരേര പറഞ്ഞു. കുട്ടികൾ ലോകകപ്പും ചാമ്പ്യൻസ് ലീഗും കിരീടം നേടുന്നത് സ്വപ്നം കാണ്ടാണ് വളരുന്നതെന്നും യൂറോപ്യൻ സൂപ്പർ ലീഗ് അല്ലെന്നും ഓസിൽ പറഞ്ഞു.

ഫുട്ബോളിനോടും അതിന്റെ സ്വാതന്ത്രത്തോടും അതിന്റെ ആരാധകരോടുമുള്ള അപമാനിക്കലാണ് യൂറോപ്യൻ സൂപ്പർ ലീഗ് എന്ന് പൊഡോൾസ്കി പറഞ്ഞു. ഇതിനെതിരെ എല്ലാവരും പട പൊരുതണമെന്നും താരം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് യൂറോപ്പിലെ പ്രമുഖരായ 12 ടീമുകൾ നിലവിലെ ചാമ്പ്യൻസ് ലീഗിന് ബദലായി യൂറോപ്യൻ സൂപ്പർ ലീഗിന് പിന്തുണയുമായി രംഗത്തെത്തിയത്. ഇംഗ്ലണ്ടിൽ നിന്ന് നാല് ടീമുകളും സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് മൂന്ന് ടീമുകളുമാണ് യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചത്.

യൂറോപ്യൻ ക്ലബ് അസോസിയേഷനിൽ നിന്ന് പിൻമാറി ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും

യൂറോപ്പിൽ പുതുതായി രൂപം കൊണ്ട യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരുമെന്ന് അറിയിച്ചതിന് പിന്നാലെ യൂറോപ്യൻ ക്ലബ് അസോസിയേഷനിൽ നിന്ന് പിന്മാറി പ്രീമിയർ ലീഗ് ടീമുകളായ ചെൽസിയും മാഞ്ചസ്റ്റർ യുനൈറ്റഡും. സൂപ്പർ ലീഗിൽ ചേരുന്നതിന്റെ ഭാഗമായാണ് ക്ലബ്ബുകൾ യൂറോപ്യൻ ക്ലബ് അസോസിയേഷനുകളിൽ നിന്ന് പിന്മാറിയത്.

കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് വൈസ് ചെയർമാൻ എഡ് വുഡ്‌വാർഡ് യുവേഫയിൽ തനിക്കുള്ള സ്ഥാനങ്ങളും ഒഴിഞ്ഞിട്ടുണ്ട്. നേരത്തെ ചാമ്പ്യൻസ് ലീഗിനെ 36 ടീമുകൾ ഉള്ള ഒരു ടൂർണമെന്റായി മാറ്റാനുള്ള യുവേഫയുടെ രൂപരേഖക്ക് മുൻപിൽ നിന്ന ആളാണ് എഡ് വുഡ്‌വാർഡ്.

കഴിഞ്ഞ ദിവസമാണ് യൂറോപ്പിലെ 12 വമ്പൻ ക്ലബ്ബുകൾ ഒരുമിച്ച് സൂപ്പർ ലീഗ് തുടങ്ങുന്ന കാര്യം പുറത്തുവിട്ടത്. പ്രീമിയർ ലീഗിൽ നിന്ന് 6 ടീമുകളാണ് യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്.

Exit mobile version