“സൂപ്പർ ലീഗ് വരണം, സീരി എയിലെ ടീമുകളുടെ എണ്ണം കുറക്കണം” – കിയെല്ലിനി

ഫുട്ബോൾ ലോകത്തിൽ ഭൂരിഭാഗവും സൂപ്പർ ലീഗിനെ എതിർക്കുമ്പോൾ ഒരിക്കൽ കൂടെ യുവന്റസ് ക്യാപ്റ്റൻ കിയെല്ലിനി സൂപ്പർ ലീഗ് വരണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്. പ്രാദേശിക ലീഗുകലിൽ അല്ല ഫുട്ബോളിന്റെ ഭാവി യൂറോപ്യൻ തലത്തിൽ ഉള്ള മത്സരങ്ങളിൽ ആണെന്ന് കിയെല്ലിനി പറയുന്നു. യുവന്റസിൽ കളിക്കുന്ന താരം എന്ന നിലയിൽ വലിയ ടീമുകളുമായി മത്സരിക്കുന്ന തലത്തിൽ ഉള്ള മത്സരങ്ങൾ ആണ് താൻ ആഗ്രഹിക്കുന്നത് ഒരുപക്ഷേ ആരാധകരും ഇതുപോലുള്ള യൂറോപ്യൻ ലെവൽ മത്സരങ്ങൾ കാണാൻ ആകും ആഗ്രഹിക്കുന്നത്. കിയെല്ലിനി പറഞ്ഞു.

കലണ്ടർ പരിഷ്കരിക്കാനും പുതിയ മത്സരങ്ങൾക്ക് സമയം കണ്ടെത്താനും ക്ലബ്ബുകളും കളിക്കാരും ഒത്തുകൂടണം, അമേരിക്കയിൽ എല്ലാ കായിക ഇനങ്ങളിലും സൂപ്പർ ലീഗുകൾ ഉണ്ട്. കിയെല്ലിനി പറഞ്ഞു.

ആഭ്യന്തര മത്സരങ്ങളുടെ എണ്ണം വെട്ടിക്കുറച്ചാൽ സൂപ്പർ ലീഗിന് അവസരം കണ്ടെത്താം എന്ന് അദ്ദേഹം പറയുന്നു. സീരി എയെ 20 ടീമുകളിൽ നിന്ന് 18 ആയി കുറയ്ക്കുന്നതിനുള്ള നിലവിലെ FIGC സമീപനത്തോട് താൻ യോജിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ശരിക്കും 16 ടീമുകളിലേക്ക് മടങ്ങണം എന്നാണ് ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു.

ബാഴ്സലോണ, റയൽ,യുവന്റസ് ടീമുകൾക്കെതിരെ ശിക്ഷനടപടികൾ ഒഴിവാക്കി യുവേഫ

ബാഴ്സലോണ, റയൽ,യുവന്റസ് ടീമുകൾക്കെതിരെ ശിക്ഷനടപടികൾ ഒഴിവാക്കിയതായി യുവേഫ പ്രഖ്യാപിച്ചു. ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപനത്തിന് പിന്നാലെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഏറെ പ്രതിഷേധം ഉയർത്തിയിരുന്നു. യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകളുടെ യൂറോപ്യൻ സൂപ്പർ ലീഗ് സ്വപ്നം തകർന്നതിന് പിന്നാലെ വലിയ തോതിലുള്ള ശിക്ഷാനടപടികൾ വരുമെന്ന് യുവേഫ ആദ്യം സൂചന നൽകിയിരുന്നു. എന്നാൽ ഫൗണ്ടിംഗ് ക്ലബ്ബുകൾക്കെതിരെയുള്ള സാങ്ങ്ഷൻസ് പിൻവലിക്കാൻ മാഡ്രിഡ് കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് യുവേഫ ഇതിൽ നിന്നും പിന്മാറിയത്. 2021 ഏപ്രിൽ 18നാണ് ഫുട്ബോൾ ലോകത്തെ ആകെ ഞെട്ടിച്ച് കൊണ്ട് യൂറോപ്യൻ സൂപ്പർ ലീഗിന്റെ അനൗൺസ്മെന്റ് നടന്നത്.

എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ 6 പ്രീമിയർ ലീഗ് ടീമുകൾ പിന്മാറുകയും വമ്പൻ ക്ലബ്ബുകളുടെ യൂറോപ്യൻ സൂപ്പർ ലീഗ് മോഹങ്ങൾ തകരുകയും ചെയ്തു. ഏറെ വൈകാതെ ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾ ഒഴികെ ബാക്കി 9 ക്ലബുകളും സൂപ്പർ ലീഗുമായി സഹകരിക്കില്ല എന്ന് അറിയിച്ചതായും തിരികെ യുവേഫ അസോസിയേഷനൊപ്പം ചേർന്നതായും യുവേഫ അറിയിക്കുകയും ചെയ്തു.

റയൽ മാഡ്രിഡ്,ബാഴ്സലോണ, യുവന്റസ് എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുവേഫ

ഇപ്പോളും യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി ഇപ്പോഴും നിൽക്കുന്ന റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നീ ടീമുകൾക്കെതിരെ അച്ചടക്ക നടപടികൾ യുവേഫ ആരംഭിച്ചു. അച്ചടക്ക നടപടികളുടെ ഭാഗമായി ഈ മൂന്ന് ക്ലബ്ബുകൾക്കെതിരെ അന്വേഷണം നടത്താൻ ഇൻസ്പെക്ടർമാരെ യുവേഫ ചുമതപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ മാസം ഏപ്രിൽ 18നാണ് ഫുട്ബോൾ ലോകത്തെ ആകെ ഞെട്ടിച്ച് കൊണ്ട് യൂറോപ്യൻ സൂപ്പർ ലീഗിന്റെ അനൗൺസ്മെന്റ് നടന്നത്. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ 6 പ്രീമിയർ ലീഗ് ടീമുകൾ പിന്മാറുകയും വമ്പൻ ക്ലബ്ബുകളുടെ യൂറോപ്യൻ സൂപ്പർ ലീഗ് മോഹങ്ങൾ തകരുകയും ചെയ്തു.

ഏറെ വൈകാതെ ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾ ഒഴികെ ബാക്കി 9 ക്ലബുകളും സൂപ്പർ ലീഗുമായി സഹകരിക്കില്ല എന്ന് അറിയിച്ചതായും തിരികെ യുവേഫ അസോസിയേഷനൊപ്പം ചേർന്നതായും യുവേഫ അറിയിക്കുകയും ചെയ്തു. ഈ മൂന്ന് ടീമുകൾക്കും യുറോപ്യൻ മത്സരങ്ങളിൽ നിന്ന് വിലക്ക് ഉൾപ്പെടെ പല കടുത്ത തീരുമാനങ്ങളിലേക്കും യുവേഫ പോയേക്കാം എന്നാണ് പുറത്ത് വരുന്ന വിവരം. അതേ സമയം യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്ത് വന്ന 9 ക്ലബുകളും 15മില്യൺ യുവേഫയുടെ ഗ്രാസ് റൂട്ട് ഫുട്ബോളിനായി സംഭാവന നൽകണമെന്ന് യുവേഫ ആവശ്യപ്പെട്ടിരുന്നു.

ഒപ്പം അടുത്ത വർഷത്തെ യുവേഫ ടൂർണമെന്റിൽ നിന്നുള്ള വരുമാനത്തിന്റെ 5% പിഴ ആയി യുവേഫക്ക് നൽകുകയും വേണം എന്ന ആവശ്യവും ക്ലബ്ബുകൾ അംഗീകരിച്ചു. യുവന്റസ് യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറിയില്ലെങ്കിൽ സീരി എയിൽ നിന്നും പുറത്താക്കുമെന്ന് ഇറ്റാലിയൻ എഫ് എ അന്ത്യശാസനവും നൽകിക്കഴിഞ്ഞു.

റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നിവരെ രണ്ടു വർഷം ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയേക്കും

യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി ഇപ്പോഴും നിൽക്കുന്ന ക്ലബുകളായ ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകളെ വിലക്കാൻ യുവേഫ നടപടികൾ ആരംഭിച്ചു. രണ്ടു വർഷത്തേക്ക് ഈ ക്ലബുകളെ യുവേഫ ടൂർണമെന്റുകളായ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയിൽ നിന്ന് വിലക്കാനാണ് യുവേഫ ആലോചിക്കുന്നത്. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിനു പിന്നാലെ ഇത് സംബന്ധിച്ച് ഔദ്യോഗികമായ വിധി വരും.

വിലക്കിന് ഒപ്പം ഒരോ ക്ലബുകളും 50 മില്യൺ വീതം പിഴ ആയും നൽകേണ്ടി വരും. ഇത്തരം ഒരു നടപടി വരികയാണങ്കിൽ അത് യുവേഫയും വലിയ ക്ലബുകളുമായുള്ള ബന്ധം കൂടുതൽ വഷളാക്കും. സൂപ്പർ ലീഗുമായി സഹകരിച്ച ബാക്കി 9 ക്ലബുകളും 15മില്യൺ യുവേഫയുടെ ഗ്രാസ് റൂട്ട് ഫുട്ബോളിനായി സംഭാവന നൽകാനും ഒപ്പം അടുത്ത വർഷത്തെ യുവേഫ ടൂർണമെന്റിൽ നിന്നുള്ള വരുമാനത്തിന്റെ 5% പിഴ ആയി യുവേഫക്ക് നൽകാനും ഇന്നലെ തീരുമാനം ആയിരുന്നു.

റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നിവർക്ക് എതിരെ വലിയ നടപടി വരും, ബാക്കിയുള്ളവർക്ക് ചെറിയ പിഴ

യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി ഇപ്പോഴും നിൽക്കുന്ന ക്ലബുകൾ വലിയ നടപടി നേരിടേണ്ടി വരും എന്ന് യുവേഫ അറിയിച്ചു. ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾ ഒഴികെ ബാക്കി 9 ക്ലബുകളും സൂപ്പർ ലീഗുമായി സഹകരിക്കില്ല എന്ന് അറിയിച്ചതായും തിരികെ യുവേഫ അസോസിയേഷനൊപ്പം ചേർന്നതായും യുവേഫ അറിയിച്ചു. യുവന്റസ്, ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നീ ക്ലബുകൾക്ക് എതിരായ നടപടി ഉടൻ പ്രഖ്യാപിക്കും എന്നും യുവേഫ പറഞ്ഞു.

ബാക്കി 9 ക്ലബുകളും 15മില്യൺ യുവേഫയുടെ ഗ്രാസ് റൂട്ട് ഫുട്ബോളിനായി സംഭാവന നൽകണം. ഒപ്പം അടുത്ത വർഷത്തെ യുവേഫ ടൂർണമെന്റിൽ നിന്നുള്ള വരുമാനത്തിന്റെ 5% പിഴ ആയി യുവേഫക്ക് നൽകുകയും വേണം. ഒപ്പം ഇനി ഒരിക്കലും യുവേഫ അംഗീകാരമില്ലാത്ത ടൂർണമെന്റിൽ കളിക്കില്ല എന്ന് ഈ 9 ക്ലബുകളും യുവേഫക്ക് ഉറപ്പ നൽകി. അത് ലംഘിച്ചാൽ 100 മില്യൺ പിഴ ക്ലബുകൾ നൽകേണ്ടി വരും.

ബാഴ്സലോണ,റയൽ മാഡ്രിഡ്, യുവന്റസ് എന്നിവരെ അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ നിന്ന് യുവേഫ വിലക്കും എന്നാണ് വാർത്തകൾ വരുന്നത്. 12 ക്ലബുകൾ ആയിരുന്നു യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയവുമായി വന്നത്. പ്രതിഷേധങ്ങൾ ഉയർന്നതോടെ 12ൽ 9 ക്ലബുകളും സൂപ്പർ ലീഗിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ലിവർപൂൾ, സ്പർസ്, ചെൽസി, അത്ലറ്റിക്കോ മാഡ്രിഡ്, ഇന്റർ മിലാൻ, എ സി മിലാൻ എന്നീ ക്ലബുകൾ ആണ് സൂപ്പർ ലീഗിൽ നിന്ന് പിന്മാറിയത്.

യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി ഇപ്പോഴും നിൽക്കുന്ന ക്ലബുകൾക്ക് എതിരെ വലിയ നടപടിക്ക് ഒരുങ്ങി യുവേഫ

യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി ഇപ്പോഴും നിൽക്കുന്ന ക്ലബുകൾ വലിയ നടപടി നേരിടേണ്ടി വരും. 12 ക്ലബുകൾ ആയിരുന്നു യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയവുമായി വന്നത്. പ്രതിഷേധങ്ങൾ ഉയർന്നതോടെ 12ൽ എട്ടു ക്ലബുകളും സൂപ്പർ ലീഗിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു. എന്നാൽ ബാക്കി നാലു ക്ലബുകൾ, റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ്, മിലാൻ എന്നീ ടീമുകളാണ് ഇപ്പോഴും സൂപ്പർ ലീഗിനൊപ്പം നിൽക്കുന്നത്. രണ്ടു വർഷത്തേക്ക് ഈ ക്ലബുകളെ യൂറോപ്പിൽ നിന്ന് വിലക്കും എന്നാണ് വാർത്തകൾ വരുന്നത്.

ഈ ക്ലബുകൾ സൂപ്പർ ലീഗിനെ തള്ളി പറയാത്തത് ആണ് യുവേഫയെ ഇത്തരം നടപടിയിലേക്ക് എത്തിക്കുന്നത്‌. സൂപ്പർ ലീഗുമായി മുമ്പ് സഹകരിച്ചിരുന്ന ബാക്കി എട്ടു ക്ലബുകൾക്ക് ചെറിയ പിഴ വിധിക്കാനും യുവേഫ തീരുമാനിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ലിവർപൂൾ, സ്പർസ്, ചെൽസി, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾ പിഴ അടക്കാം എന്നും സമ്മതിച്ചു. ഉടൻ തന്നെ ഈ വിഷയങ്ങളിൽ യുവേഫ ഔദ്യോഗിക പ്രസ്താവനകൾ ഇറക്കും.

“സൂപ്പർ ലീഗ് ഇല്ലാതായിട്ടില്ല, തൽക്കാലം നിർത്തിവെച്ചു എന്നു മാത്രം”

യൂറോപ്യൻ സൂപ്പർ ലീഗ് ഇല്ലാതായി എന്ന് ആരും കരുതണ്ട എന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ്. ചില പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് സൂപ്പർ ലീഗ് തൽക്കാലം നിർത്തിവെച്ചത് മാത്രമാണ്. കൂടുതൽ ചർച്ചകൾ നടത്തി സൂപ്പർ ലീഗ് തിരികെ വരും എന്ന് പെരസ് പറഞ്ഞു. സൂപ്പർ ലീഗ് എന്താണെന്ന് എല്ലാവരെയും പറഞ്ഞു മനസ്സിലാക്കുന്നതിൽ തെറ്റുപറ്റിയതാകാം തിരിച്ചടിക്ക് കാരണം എന്ന് പെരസ് പറഞ്ഞു.

സൂപ്പർ ലീഗിൽ ഉണ്ടായിരുന്ന 12 ടീമും തങ്ങളുടെ ഒപ്പം തന്നെയുണ്ട്. എല്ലാവരും കരാർ ഒപ്പിട്ടതാണ്. അതിൽ നിന്ന് പിൻവാങ്ങാൻ ഉള്ള പിഴ ഇതുവരെ ആരും അടച്ചില്ല എന്നും പെരസ് പറഞ്ഞു. സൂപ്പർ ലീഗ് നടന്നില്ല എങ്കിൽ മറ്റൊരു ലീഗുമായി വരും എന്നും പെരസ് പറഞ്ഞു. സൂപ്പർ ലീഗിനെതിരെ രംഗത്തു വന്ന ചെൽസി ആരാധകരെ ആരാണ് അവിടെ അയച്ചത് എന്ന് തനിക്ക് അറിയാമെന്നും പെരസ് പറഞ്ഞു.

ആരാധകരുടെ വിജയം, സമ്പന്ന ക്ലബുകൾ മുട്ടുമടക്കി, ആരംഭിക്കും മുമ്പ് തന്നെ സൂപ്പർ ലീഗ് ഇല്ലാതെ ആയി

സമ്പന്ന ക്ലബുകളുടെ മോഹങ്ങൾക്ക് തിരിച്ചടി. ആരാധകരുടെ പ്രതിഷേധങ്ങൾ ശക്തമായതോടെ യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് ഭൂരിഭാഗം ക്ലബുകളും പിന്മാറിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ആഴ്സണൽ, ചെൽസി, ടോട്ടനം എന്നീ ഇംഗ്ലീഷ് ക്ലബുകൾ ആണ് ആദ്യ സൂപ്പർ ലീഗിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. ഇതിനായുള്ള നിയമനടപടികൾ ക്ലബുകൾ ആരംഭിച്ചു.

ഇംഗ്ലീഷ് ക്ലബുകൾ പിന്മാറിയതിനു പിന്നാലെ ഇറ്റാലിയൻ ക്ലബുകളായ മിലാനും എ സി മിലാനും തങ്ങൾ പിന്മാറുക ആണെന്ന് അറിയിച്ചു. ഇപ്പോൾ യുവന്റസും സ്പാനിഷ് ക്ലബുകളായ ബാഴ്സലോണ, റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർ മാത്രമാണ് സൂപ്പർ ലീഗ് ആശയത്തോട് ഒപ്പം ഉള്ളത്. എന്നാൽ പ്രതിഷേധങ്ങൾ ശക്തമായതോടെ സൂപ്പർ ലീഗ് തൽക്കാലം നടത്തുന്നില്ല എന്ന് സൂപ്പർ ലീഗ് അധികൃതർ അറിയിച്ചു. തെറ്റുകുറ്റങ്ങൾ പരിഹറ്റിച്ച് കൊണ്ട് സൂപ്പർ ലീഗ് പ്രൊജക്ട് തിരികെവരും എന്നു അവർ ഔദ്യോഗിക പത്ര കുറിപ്പിൽ അറിയിച്ചു.

ആരാധകരും താരങ്ങളും ക്ലബുകളും എടുത്ത കടുത്ത നിലപാടുകളാണ് സമ്പന്ന ക്ലബുകളുടെ അത്യാഗ്രഹങ്ങളാൽ പിറന്ന സൂപ്പർ ലീഗ് ആശയത്തെ തുടക്കത്തിൽ തന്നെ ഇല്ലാതാക്കാൻ സഹായിച്ചത്.

യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറാനൊരുങ്ങി ചെൽസി

യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറാനൊരുങ്ങി പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി. ഇംഗ്ലണ്ടിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറാനുള്ള തയ്യാറെടുപ്പുകൾ ചെൽസി തുടങ്ങിക്കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും സീരി എയിലെയും ലാലിഗയിലെയും പ്രധാന ക്ലബുകൾ ചേർന്ന് സൂപ്പർ ലീഗ് ആരംഭിച്ചത്.

ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സണൽ, ലിവർപൂൾ, ടോട്ടനം, സ്പാനിഷ് ക്ലബുകളായ റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ, ഇറ്റാലിയൻ ക്ലബുകളായ എ സി മിലാൻ, യുവന്റസ്, ഇന്റർ മിലാൻ എന്നിവരാണ് യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഫൗണ്ടിംഗ് മെമ്പേഴ്സ്. ചെൽസി ചെയർമാൻ ബ്രൂസ് ബക്ക് താരങ്ങളോടും ക്ലബ്ബ് സ്റ്റാഫുകളോടുമായി ചർച്ച നടത്തിയിരുന്നു. യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കാൻ തീരുമാനിച്ച ചെൽസിക്കെതിരെ സ്റ്റാംഫോർഡ് ബ്രിഡ്ജിന്റെ പുറത്ത് ആരാധകർ കനത്ത പ്രതിഷേധമാണ് ഉയർത്തിയത്.

സൂപ്പർ ലീഗിനെ എതിർത്ത് 14 പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്

ഇന്ന് നടന്ന പ്രീമിയർ ലീഗ് ക്ലബുകളുടെ മീറ്റിംഗിൽ 14 ക്ലബുകളും സൂപ്പർ ലീഗിനെതിരെ നിലപാട് എടുത്തു. സൂപ്പർ ലീഗിൽ പങ്കെടുക്കും എന്ന് പറഞ്ഞ ആറു ക്ലബുകൾ ഒഴികെ ബാക്കി എല്ലാ ക്ലബുകളും ഇന്ന് മീറ്റിംഗിൽ പങ്കെടുത്തു. ഈ ക്ലബുകൾ എല്ലാം സൂപ്പർ ലീഗിനെ എതിർത്തു. സൂപ്പർ ലീഗ് നടക്കാതിരിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കും എന്ന് പ്രീമിയർ ലീഗും തീരുമാനം എടുത്തു.

ഇംഗ്ലീഷ് എഫ് എ ഫാൻ ഗ്രൂപ്പുകളോടും യുവേഫയോടും ഫിഫയോടും ഒരുമിച്ച് സൂപ്പർ ലീഗിന് എതിരെ നില കൊള്ളും എന്നും പ്രീമിയർ ലീഗ് അറിയിച്ചു. ആരാധകരും ഷെയർ ഹോൾഡർമാരും സൂപ്പർ ലീഗിന് എതിരെ നടപടി എടുത്തതിൽ നന്ദി അറിയിക്കുന്നതായും പ്രീമിയർ ലീഗ് പത്രകുറിപ്പിൽ അറിയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ആഴ്സണൽ, സ്പർസ് എന്നീ ക്ലബുകളാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് സൂപ്പർ ലീഗിലേക്ക് പോകുന്നത്.

യൂറോപ്യൻ സൂപ്പർ ലീഗിൽ ജെപി മോർഗന്റെ 6 ബില്ല്യൺ നിക്ഷേപം

പുതുതായി ആരംഭിക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗിൽ അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ജെപി മോർഗന്റെ 6 ബില്ല്യൺ നിക്ഷേപം. വിവാദപരമായ യൂറോപ്യൻ സൂപ്പർ ലീഗിന്റെ പ്രഖ്യാപനം ഫുട്ബോൾ ലോകത്ത് പ്രകമ്പനം സൃഷ്ടിച്ചു. ഫിഫയുടെയും യുവേഫയുടേയും എതിർപ്പുകളെ മറികടന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും സീരി എയിലെയും ലാലിഗയിലെയും പ്രധാന ക്ലബുകൾ ചേർന്നാണ് യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്.

ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സണൽ, ലിവർപൂൾ, ടോട്ടനം, സ്പാനിഷ് ക്ലബുകളായ റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ, ഇറ്റാലിയൻ ക്ലബുകളായ എ സി മിലാൻ, യുവന്റസ്, ഇന്റർ മിലാൻ എന്നിവരാണ് യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഫൗണ്ടിംഗ് മെംബേഴ്സ്. ജെപി മോർഗന് പുറമേ കീ ക്യാപിറ്റൽസ് എന്ന ഇന്വെസ്റ്റിംഗ് ഫേമും കൂടിയുള്ള ജോയന്റ് ഇൻവെസ്റ്റ്മെന്റ് കൊളാബ്രേഷനാണ് സൂപ്പർ ലീഗിന്റെ ഫണ്ടിംഗിന് പിന്നിൽ. കീ ക്യാപിറ്റൽസിൽ സ്പാനിഷ് വ്യവസായിയും റയൽ പ്രസിഡന്റ് പെർസിന്റെ സുഹൃത്തുമായ ബോർഹ പ്രാഡോയുമുണ്ട്.

സൂപ്പർ ലീഗിനെതിരെ റാഷ്ഫോർഡും രംഗത്ത്

യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ കൂടുതൽ താരങ്ങൾ രംഗത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ മാർക്കസ് റാഷ്ഫോർഡാണ് പുതുതായി സൂപ്പർ ലീഗിനെതിരെ പ്രതികരിച്ചത്. ട്വിറ്ററിൽ മാറ്റ് ബുസ്ബിയുടെ വാക്കുകൾ പങ്കുവെച്ച് കൊണ്ടായിരുന്നു റാഷ്ഫോർഡിന്റെ പ്രതികരണം. ഫാൻസ് ഇല്ലാതെ ഫുട്ബോൾ ഒന്നുമല്ല എന്ന ബുസ്ബിയുടെ വാക്കുകളാണ് റാഷ്ഫോർഡ് പങ്കുവെച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ ആണ് ബുസ്ബി.

ആരാധകർ മുഴുവനായും സൂപ്പർ ലീഗ് നീക്കത്തെ എതിർക്കുന്ന സാഹചര്യത്തിലാണ് റാഷ്ഫോർഡിന്റെ പ്രതികരണം. ഒരു മണിക്കൂറിനകം തന്നെ റാഷ്ഫോർഡിന്റെ പ്രതികരണം ട്വിറ്ററിൽ അര ലക്ഷത്തിലധികം റീട്വീറ്റുകൾ നേടി. നേരത്തെ തന്നെ പല വിഷയങ്ങളിലും ജനങ്ങളുടെ പക്ഷം പിടിച്ച് പ്രതികരിച്ചിട്ടുള്ള താരമാണ് റാഷ്ഫോർഡ്. റാഷ്ഫോർഡ് മാത്രമല്ല ബ്രൂണൊ ഫെർണാണ്ടസും നേരത്തെ സൂപ്പർ ലീഗിന് എതിരെ പ്രതികരിച്ചിരുന്നു.

Exit mobile version