Site icon Fanport

യൂറോപ്പ ലീഗ സെമി പോര് കനക്കും!!

യൂറോപ്പ ലീഗിലെ ക്വാർട്ടർ മത്സരങ്ങൾ പൂർത്തി ആയതോടെ സെമിയിലെ പോരാട്ടങ്ങൾ തീരുമാനമായി. ഓഗസ്റ്റ് 16, 17 തീയതികളിൽ ജർമ്മനിയിൽ വെച്ചാണ് യൂറോപ്പ ലീഗ് സെമി മത്സരങ്ങൾ നടക്കുന്നത്. സെമിയിൽ വൻ പോരാട്ടങ്ങൾ തന്നെയാണ് ഉള്ളത്. ഓഗസ്റ്റ് 16ന് നടക്കുന്ന ആദ്യ സെമിയിൽ ഇംഗ്ലീഷ് ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് ടീമായ സെവിയ്യയെ നേരിടും. വോൾവ്സിനെ തോൽപ്പിച്ചാണ് സെവിയ്യ സെമിയിൽ എത്തിയത്. കോബൻഹേവനെ തോല്പിച്ചായിരുന്നു യുണൈറ്റഡിനെ സെമി.

ഓഗസ്റ്റ് 17ന് നടക്കുന്ന രണ്ടാം സെമിയിൽ ഇറ്റാലിയൻ ടീമായ ഇന്റർ മിലാൻ ഉക്രൈൻ ടീമായ ശക്തറിനെയും നേരിടും. ബേസലിനെ തോൽപ്പിച്ചാണ് ശക്തർ സെമിയിൽ എത്തിയിരിക്കുന്നത്. ഗെറ്റഫെയെ തോൽപ്പിച്ചായിരുന്നു ഇന്റർ മിലാന്റെ സെമി പ്രവേശനം.

Exit mobile version