Picsart 23 03 08 20 47 27 323

“യൂറോപ്പ ലീഗ് കിരീടം നേടാൻ എല്ലാം ചെയ്യും” – സാബിറ്റ്സർ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ, ഈ സീസണിൽ യുവേഫ യൂറോപ്പ ലീഗ് കിരീടം കൂടെ നേടുക ആണ് ടീമിന്റെ ലക്ഷ്യം എന്ന് മിഡ്ഫീൽഡർ മാർസെൽ സാബിറ്റ്സർ പറഞ്ഞു. വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ ലോണിൽ യുണൈറ്റഡിലെത്തിയ ഓസ്ട്രിയൻ കാരാബോ കപ്പ് ഉയർത്താൻ റെഡ് ഡെവിൾസിനെ ഇതിനകം സഹായിച്ചിട്ടുണ്ട്.

“ഞങ്ങൾ ഇപ്പോൾ യൂറോപ്പ ലീഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു, ഫൈനലിലെത്താനും ഈ ട്രോഫി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൊണ്ടുവരാനും ഞങ്ങൾ എല്ലാം ചെയ്യും,” ഇന്ന് ബെറ്റിസിനെ നേരിടുന്നതിന് മുമ്പ് സാബിറ്റ്സർ പറഞ്ഞു.

ഇന്ന് റയൽ ബെറ്റിസിനെതിരായ പ്രീക്വാർട്ടർ മത്സരം എളുപ്പമുള്ള ഗെയിമായിരിക്കില്ലെന്ന് സാബിറ്റ്സർ സമ്മതിച്ചു, എന്നാൽ “ഞങ്ങൾ കളിക്കളത്തിലായിരിക്കുമ്പോൾ, ഞങ്ങൾ ഞങ്ങളുടെ ഗുണങ്ങൾ കാണിക്കും, ഈ മത്സരം ഞങ്ങൾ വിജയിക്കും.” സാബിറ്റ്‌സർ പറഞ്ഞു

Exit mobile version