ഫ്രാൻസിൽ ചെന്ന് ലിയോണെ വലിച്ചു കീറി വെസ്റ്റ് ഹാം യൂറോപ്പ ലീഗ് സെമിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ് ഹാം യുണൈറ്റഡും ഡേവിഡ് മോയ്സും യൂറോപ്പ ലീഗ് സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ഫ്രാൻസിൽ ചെന്ന് ലിയോണെ തകർത്തെറിഞ്ഞ് ആണ് വെസ്റ്റ് ഹാം സെമിയിലേക്ക് മുന്നേറിയത്. ഇന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. ആദ്യ പാദത്തിൽ കളി 1-1 എന്ന സമനിലയിൽ ആയിരുന്നു അവസാനിച്ചിരുന്നത്. രണ്ട് പാദങ്ങളിലുമായി 4-1ന്റെ വിജയം വെസ്റ്റ് ഹാം യുണൈറ്റഡ് സ്വന്തമാക്കി.20220415 013236

ഇന്ന് ലിയോൺ പന്ത് കൈവശം വെച്ചു എങ്കിലും മോയ്സിന്റെ ടാക്ടിക്സ് കൃത്യമായി വെസ്റ്റ് ഹാം താരങ്ങൾ ഗ്രൗണ്ടിൽ പ്രാവർത്തികമാക്കി. 38ആം മിനുട്ടിൽ ഫോർനാൽസിന്റെ അസിസ്റ്റിൽ നിന്ന് ഡോസന്റെ ഗോൾ. വെസ്റ്റ് ഹാമിന് ലീഡ്. ഈ ഗോളിന്റെ ഞെട്ടൽ മാറും മുമ്പ് 44ആം മിനുട്ടിൽ ഡെക്ലൻ റൈസിലൂടെ വെസ്റ്റ് ഹാം യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ 2-0. അഗ്രിഗേറ്റിൽ വെസ്റ്റ് ഹാം 3-1ന് മുന്നിൽ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വെസ്റ്റ് ഹാം മൂന്നാം ഗോളും നേടി. ജെറാഡ് ബോവന്റെ ഗോൾ. വീണ്ടും ഒരു ഫോർനാൽസ് അസിസ്റ്റ്. അഗ്രിഗേറ്റ് സ്കോറിൽ 4-1ന് വെസ്റ്റ് ഹാം മുന്നിൽ. ഇതോടെ ലിയോണിന്റെ എല്ലാ പ്രതീക്ഷയും അവസാനിച്ചു.

സെമി ഫൈനലിൽ ഫ്രാങ്ക്ഫർട് ആകും വെസ്റ്റ് ഹാമിന്റെ എതിരാളികൾ.