ആഴ്സണലിന് വീണ്ടും കണ്ണീർ, വിയ്യറയലിന് ആദ്യ യൂറോപ്യൻ ഫൈനൽ

20210507 023511
- Advertisement -

ആഴ്സണലിന് ഇത് നിരാശയുടെ സീസണായി തന്നെ തുടരും. രണ്ടാം പാദത്തിൽ സ്വന്തം ഗ്രൗണ്ടിൽ ഗോൾ രഹിത സമനിലയിൽ പിരിയേണ്ട വന്നതോടെയാണ് ആഴ്സണൽ പുറത്തായത്. മറുവശത്ത് ഇരു പാദങ്ങളിലുമായി 2-1ന് വിജയിച്ചാണ് വിയ്യറയൽ ഫൈനലിലേക്ക് മുന്നേറിയത്. വിയ്യറയലിന്റെ ചരിത്രത്തിലെ ആദ്യ യൂറോപ്യൻ ഫൈനലാണിത്.

ആദ്യ പാദത്തിൽ എവേ ഗോൾ നേടിയത് കൊണ്ട് തന്നെ ഇന്ന് 1-0ന്റെ വിജയം മതിയായിരുന്നു ആഴ്സണലിന് ഫൈനലിലേക്ക് മുന്നേറാൻ. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണലിന് കാര്യങ്ങൾ ഒട്ടും എളുപ്പമായില്ല. ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല. ഇരു ടീമുകളും ഗോളടിച്ചതും ഇല്ല. രണ്ടാം പകുതിയിൽ ആഴ്സണൽ മെച്ചപ്പെട്ട പ്രകടനം നടത്തി എങ്കിലും ഫലമുണ്ടായില്ല.

79ആം മിനുട്ടിൽ ഒബാമയങ്ങിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ ഇത് ആഴ്സണലിന്റെ രാത്രിയല്ല എന്ന തോന്നൽ ഉണ്ടാക്കി. അവസാനം ഒബാമയങിനെ മാറ്റി ലകാസെറ്റയെ അർട്ടേറ്റ ഇറക്കി. ആ നീക്കവും ഗുണം ചെയ്തില്ല. മുൻ ആഴ്സണൽ പരിശീലകൻ ഉനായ് എമിറെ ആണ് വിയ്യറയൽ പരിശീലകൻ എന്നത് ആഴ്സണലിന്റെ വേദന കൂട്ടും. ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആകും വിയ്യറയൽ നേരിടുക.

Advertisement