Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ക്വാർട്ടർ അങ്കം

യൂറോപ്പ ലീഗ് കിരീട പ്രതീക്ഷയിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ക്വാർട്ടർ ഫൈനലിന് ഇറങ്ങും. ജർമ്മനിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഡെന്മാർക്ക് ടീമായ കോബംഹേവനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക. മികച്ച ഫോമിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് മികച്ച ടീമിനെ തന്നെ കളത്തിൽ ഇറക്കിയേക്കും. പ്രീക്വാർട്ടർ ഫൈനലിൽ ലാസ്കിനെ പരാജയപ്പെടുത്തി ആയിരുന്നു യുണൈറ്റഡ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ലാാകിനെതിരെ താരതമ്യേനെ ദുർബല ടീമിനെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറക്കിയത്.

ഇന്ന് പോഗ്ബ, ബ്രൂണോ, റാഷ്ഫോർഡ്, മാർഷ്യൽ, മാറ്റിച് എന്നിവരൊക്കെ ആദ്യ ഇലവനിൽ മടങ്ങി എത്തിയേക്കും. എങ്കിലും സെർജിയോ റൊമേരോ തന്നെ ആകും ഗോൾ വല കാക്കുക. ലൂക് ഷോ മാത്രമാകും ടീമിലെ പ്രധാന അഭാവം. താരം പരിക്ക് കാരണം ജർമ്മനിയിലേക്ക് യാത്ര തിരിച്ചിട്ടില്ല. തുർക്കി ക്ലബായ ബസക്സിയറിനെ തോൽപ്പിച്ച കോബൻഹേവൻ മികച്ച ഫോമിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ എളുപ്പത്തിൽ വിജയിക്കാൻ വിടില്ല എന്ന് ഉറപ്പിച്ചാണ് ഡാനിഷ് ടീം എത്തുന്നത്. ഇന്ന് രാത്രി 12.30നാണ് മത്സരം. സോണി നെറ്റ്വർക്കിൽ മത്സരം തത്സമയം കാണാം.

Exit mobile version