യൂറോപ്പ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ അങ്കം

- Advertisement -

യൂറൊപ്പ ലീഗിന് ഇന്ന് ആരംഭം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കസാക്കിസ്ഥാൻ ക്ലബായ അസ്റ്റാനയെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ വെച്ചാണ് മത്സരം നടക്കു‌ന്നത്. അവസാനം യൂറോപ്പ് ലീഗിൽ കളിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അവിടെ കിരീടം നേടിയിരുന്നു.

ഇത്തവണ യുവതാരങ്ങൾക്ക് അവസരം നൽകാൻ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറൊപ്പ ലീഗിനെ ഉപയോഗിക്കുക. യുവതാരങ്ങൾ ആയ ഗ്രീൻവുഡ്, ചോങ്, ഗോമസ്, ഗാർനർ എന്നിവരൊക്കെ ഇന്ന് ടീമിനൊപ്പം ഉണ്ടാകും. ഡാലോട്ട്, ജോൺസ്, ടുവൻസബെ, ഫ്രെഡ് തുടങ്ങി പ്രീമിയർ ലീഗിൽ അവസരങ്ങൾ കുറഞ്ഞവരും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായേക്കും. രാത്രി 12.30നാണ് മത്സരം നടക്കുക.

Advertisement