യൂറോപ്പ ലീഗ് : യുണൈറ്റഡിന് ജയം

- Advertisement -

 

യൂറോപ്പ ലീഗിൽ പ്രീ കോർട്ടർ രണ്ടാം പാദ മത്സരത്തിൽ ഫ്രഞ്ച് ടീം സൈന്റ്റ് എറ്റിനെക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. മിക്കിതാരിയാൻ നേടിയ ഏക ഗോളിനാണ് യുണൈറ്റഡ് ജയം കണ്ടത്. ഇരു പാദങ്ങളിലുമായി 4 -൦ എന്ന സ്കോറിനാണ് ജോസ് മൗറിഞ്ഞോയും സംഘവും കോർട്ടർ ഫൈനലിൽ കടന്നത്.

ഓൾഡ് ട്രാഫോഡിൽ നടന്ന ആദ്യ പാദ മത്സരത്തിൽ 3 ഗോളുകളുടെ വ്യക്തമായ ആധിപത്യത്തിൽ ജയിച്ച യുണൈറ്റഡ് അതുകൊണ്ടു തന്നെ കാര്യമായ സമ്മർദമില്ലാതെയാണ് രണ്ടാം പാദ മത്സരത്തിനായി ഫ്രാൻസിലെത്തിയത് , യൂറോപ്പ ലീഗിന് പ്രാധാന്യം നൽകുമെന്ന് പ്രഖ്യാപിച്ച മൗറിഞ്ഞോ ശക്തമായ ടീമിനെ തന്നെയാണ് കളത്തിലിറക്കിയത് , മികിതാര്യനും ഇബ്രാഹിമോവിച്ചും മാട്ടയും അടങ്ങുന്ന ആക്രമണ നിരയെ പ്രതിരോധിക്കാൻ സൈന്റ്റ് എറ്റിനെ തീർത്തും കഷ്ട്ടപെട്ടു , യുവാൻ മാറ്റയുടെ പാസ്സ് വലയിൽ എത്തിച്ചാണ് മികിതാരിയൻ യുണൈറ്റഡിന്റെ ഗോൾ നേടിയത് , 63 ആം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്തായ എറിക് ഭായിയുടെ സേവനം കോർട്ടർ ഫൈനലിൽ നഷ്ട്ടമാകും എന്നത് മാത്രമാണ് യുണൈറ്റഡിന് നേരിട്ട ഏക വെല്ലുവിളി.

ഇന്നലെ നടന്ന മറ്റൊരു യൂറോപ്പ ലീഗ് മത്സരത്തിൽ ഫെനർബാഷെ – എഫ് കെ ക്റാസ്‌നോഡർ മത്സരം സമനിലയിൽ അവസാനിച്ചു, ഇരു പാദങ്ങളിലുമായി 2 -1 ന്റെ ലീഡ് നേടിയ റഷ്യൻ ടീം കാസ്‌നോഡർ ഇതോടെ കോർട്ടർ ഫൈനലിൽ പ്രവേശിച്ചു , സ്മോലോവിന്റെ ഗോളിൽ മുന്നിലെത്തിയ റഷ്യൻ ടീമിനെതിരെ 41 ആം മിനുട്ടിൽ ജോസഫ് ഡിസൂസയിലൂടെ ഫെനർബാഷെ മറുപടി നൽകിയെങ്കിലും രണ്ടാം പകുതിയിൽ ടർക്കിഷ് ടീമിന് ഗോൾ നേടാൻ പറ്റാതായതോടെ റഷ്യൻ ടീം കോർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.

Advertisement