Site icon Fanport

കളിക്കുന്നത് പഴയ ടർഫിൽ, പരാതിയുമായി സോൾഷ്യർ

ഇന്ന് യൂറോപ്പ ലീഗിൽ ഡച്ച് ക്ലബായ ആൽക്മാറിനെ നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാൻ പോകുന്നത് ആർട്ടിഫിഷ്യൽ ടർഫിലാണ്. താൻ കണ്ട ഏറ്റവും മോശം ആർട്ടിഫിഷ്യൽ ടർഫിൽ ഒന്നാണ് ഇതെന്ന് ഒലെ പറഞ്ഞു. ഇവിടെയാണ് കളിക്കേണ്ടത് എന്ന് വിശ്വസിക്കാൻ ആവുന്നില്ല എന്നും സോൾഷ്യാർ പറഞ്ഞു. തന്റെ കളിക്കാർക്ക് പരിക്കേൽക്കുമെന്ന പേടിയും സോൾഷ്യർ അറിയിച്ചു.

ആൽക്മാറിന്റെ ഹോം സ്റ്റേഡിയത്തിന്റെ റൂഫ് തകർന്നതിനാൽ അവസാന ഒരു മാസമായി ക്യോസെറ സ്റ്റേഡിയത്തിലാണ് ആൽക്മാർ കളിക്കുന്നത്. ആർട്ടിഫിഷ്യൽ പിച്ചാണ് എന്നതല്ല പ്രശ്നം എന്നും ഇത് വളരെ പഴയ ടർഫാണ് എന്നതാണ് പ്രശ്നം എന്നും ഒലെ പറഞ്ഞു.

Exit mobile version