സ്പർസിനായി ഇരുന്നൂറാം ഗോൾ അടിച്ച് ഹാരി കെയ്ൻ

ടോട്ടനം യൂറോപ്പ ലീഗിൽ വിജയവഴിയിൽ തിരികെയെത്തി. കഴിഞ്ഞ ഗ്രൂപ്പ് മത്സരത്തിൽ ആന്റ്വെർപിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ട സ്പർസ് ഇന്ന് ബൾഗേറിയൻ ക്ലബായ ലുഡോഗരെറ്റ്സിനെ ആണ് പരാജയപ്പെടുത്തിയത്. മികച്ച പ്രകടനം പുറത്തെടുത്ത മൗറീനോയുടെ ടീം ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഹാരി കെയ്ൻ, ലൂകസ് മൗറ, ലെ സെൽസോ എന്നിവർ ആണ് ഇന്ന് സ്പർസിനായി ഗോളുകൾ നേടിയത്.

ഹാരൊ കെയ്ൻ ഇന്നത്തെ ഗോളോടെ സ്പർസ് ക്ലബിനായി 200 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. വെറും 300 മത്സരങ്ങളിൽ നിന്നാണ് ഇംഗ്ലീഷ് സ്ട്രൈക്കർ ഈ നേട്ടത്തിൽ എത്തിയത്. ഇന്ന് ഒരു ഗോളിനൊപ്പം ഒരു അസിസ്റ്റും കെയ്ൻ നേടിയിരുന്നു.ഈ വിജയത്തോടെ സ്പർസ് ഗ്രൂപ്പിൽ ആറു പോയിന്റുമായി ഒന്നാമത് എത്തി.

Exit mobile version