സ്പർസിന് ഒരു ബെൽജിയൻ ഷോക്ക്!!

20201030 013301

ഗംഭീര ഫോമിൽ മുന്നേറുന്ന ഇംഗ്ലീഷ് ക്ലബായ സ്പർസിന് ഒരു ഞെട്ടിക്കുന്ന തോൽവി. ബെൽജിയൻ ക്ലബായ ആന്റ്വെർപ് ആണ് സ്പർസിനെ പരാജയപ്പെടുത്തിയത്. യൂറോപ്പ ലീഗ് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ആന്വെർപ് സ്പർസിനെ വീഴ്ത്തിയത്. കയ്യിലുള്ള എല്ലാ അറ്റാക്കിംഗ് താരങ്ങളെയും ഇറക്കിയിട്ടും മൗറീനോ ടീമിന് ഒരു ഗോൾ പോലും നേടാൻ ആയില്ല. അവസാന 6 മത്സരങ്ങളിൽ 21 ഗോളുകൾ നേടിയ ടീമായിരുന്നു സ്പർസ്.

ഇന്ന് ആദ്യ പകുതിയിൽ 29ആം മിനുട്ടിൽ റെഫലോവ് ആണ് സ്പർസിന്റെ വലയിലേക്ക് പന്ത് എത്തിച്ച് ജോസെയുടെ ടീമിനെ ഞെട്ടിച്ചത്. ബെയ്ല്, സോൺ, കെയ്ൻ, ലൂകാ മൗറ എന്നിവരൊക്കെ ഇറങ്ങിയിട്ടും യാതൊരു ഗുണവും ഉണ്ടായില്ല. രണ്ടാം പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും സ്പർസിനായില്ല. ഈ പരാജയത്തോടെ സ്പർസ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു.

Previous articleഅരങ്ങേറ്റത്തിൽ താരമായി ഡാലോട്ട്, എസി മിലാൻ അപരാജിത കുതിപ്പ് തുടരുന്നു
Next articleയൂറോപ്പയിൽ മികച്ച ജയവുമായി ആഴ്സണൽ