പരാജയപ്പെട്ടിട്ടും അത്ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ സെമിയിൽ

സ്പോർടിംഗ് ക്ലബിനോട് ഒരു ഗോളിന് പരാജയപ്പെട്ടിട്ടും അത്ലറ്റിക്കോ മാഡ്രിഡ് സെമിയിലേക്ക് കടന്നു. ഇന്നലെ പോർച്ചുഗലിൽ നടന്ന മത്സരം എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടെങ്കിലും അഗ്രിഗേറ്റിൽ 2-1ന് അത്ലറ്റിക്കോ മാഡ്രിഡ് സെമിയിലേക്ക് കടന്നു.

28ആം മിനുട്ടിൽ മൊണ്ടേര നേടിയ ഗോളാണ് ഇന്ന് സ്പോർടിംഗിന് വിജയം ഒരുക്കിയത്. ഫെർണാണ്ടസിന്റെ പാസിൽ നിന്നായിരുന്നു മൊണ്ടേരയുടെ ഗോൾ. ആദ്യ ഗോൾ പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം ഗോൾ നേടാൻ സ്പോർടിംഗിനായില്ല. ആദ്യ പാദത്തിൽ 2-0 എന്ന സ്കോറിനായിരുന്നു സ്പോർടിംഗ് പരാജയപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറഷ്യൻ തിരിച്ചുവരവും മറികടന്ന് ആഴ്സണൽ യൂറോപ്പ സെമിയിൽ
Next articleഗംഭീര തിരിച്ചുവരവോടെ സാൽസ്ബർഗും സെമിയിൽ