Site icon Fanport

റോമയെ കീഴ്പ്പെടുത്തി സെവിയ്യ യൂറോപ്പ ലീഗ് ക്വാർട്ടറിൽ

ലാലിഗയിൽ കാഴ്ചവെച്ച ഗംഭീര ഫുട്ബോൾ യൂറോപ്പ ലീഗിലും തുടർന്ന സെവിയ്യ ക്വാർട്ടർ യോഗ്യത ഉറപ്പിച്ചു. ഇന്ന് നടന്ന പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ ഇറ്റാലിയൻ ക്ലബായ റോമയെ പരാജയപ്പെടുത്തി കൊണ്ടാണ് സെവിയ്യ ക്വാർട്ടറിലേക്ക് കടന്നത്. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സെവിയ്യയുടെ വിജയം. ആദ്യ പാദത്തിൽ ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു.

ആദ്യ പകുതിയിലാണ് സെവിയ്യയുടെ ഇന്നത്തെ രണ്ട് ഗോളുകളും പിറന്നത്. 22ആം മിനുട്ടിൽ യുവ ഫുൾബാക്ക് സെർജിയോ റിഗുലിയൺ ആണ് ആദ്യ ഗോൾ നേടിയത്. ചെൽസി അടക്കമുള്ള ക്ലബുകൾ റിഗുലിയണെ നോട്ടമിടുന്നത് എന്തിനാണെന്ന് തെളിയിക്കുന്നതായിരുന്നു ആ ഗോൾ. മത്സരത്തിന്റെ 44ആം മിനുട്ടിൽ എൻ നെസ്രി സെവിയ്യയുടെ രണ്ടാം ഗോളും നേടി. ക്വാർട്ടറിൽ വോൾവ്സും ഒളിമ്പിയാകോസും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയികളെ ആകും സെവിയ്യ നേരിടുക.

Exit mobile version