സാഞ്ചെസിന് പരിക്ക്, യൂറോപ്പ സെമിയിൽ ഉണ്ടാവില്ല

- Advertisement -

യൂറോപ്പ സെമി ഫൈനലിന് മുമ്പ് ഇന്റർ മിലാന് തിരിച്ചടി. അവരുടെ പ്രധാന താരങ്ങളിൽ ഒന്നായ അലക്സിസ് സാഞ്ചസിന് പരിക്കേറ്റിരിക്കുകയാണ്.
ചിലിയൻ താരം അലക്സിസ് സാഞ്ചസിന് ഇന്നലെ ബയെർ ലെവർകൂസന് എതിരായ ക്വാർട്ടർ പോരാട്ടത്തിന് ഇടയിലാണ് പരിക്കേറ്റത്. മസിൽ ഇഞ്ച്വറിയാണ്‌‌. താരം സെമിയിൽ ഉണ്ടാകില്ല എന്ന് ക്ലബുമയി അടുത്ത വൃത്തങ്ങൾ പറയുന്നു.

ഇന്ന് നടക്കുന്ന ശക്തറും ബേസലുമായുള്ള ക്വാർട്ടറിലെ വിജയികളെ ആണ് ഇന്റർ മിലാൻ സെമിയിൽ നേരിടേണ്ടത്‌. കഴിഞ്ഞ ആഴ്ച മാത്രമാണ് സാഞ്ചസ് ഇന്റർ മിലാനുമായി സ്ഥിര കരാർ ഒപ്പുവെച്ചത്‌. അതിനു പിന്നാലെ ഏറ്റ പരിക്ക് സാഞ്ചസിനും ക്ലബിനും ഒരുപോലെ തിരിച്ചടിയാണ്. ഗംഭീര ഫോമിലായിരുന്നു അവസാന ആഴ്ചകളിൽ സാഞ്ചസ് കളിച്ചിരുന്നത്.

Advertisement