യൂറോപ്പയിലെ ജയം : അത്ലറ്റികോ മാഡ്രിഡിനെ അഭിനന്ദിച്ച്  റയൽ മാഡ്രിഡ്

- Advertisement -

മാഴ്‌സെലെയെ പരാജയപ്പെടുത്തി യൂറോപ്പ കിരീടം നേടിയ അത്ലറ്റികോ മാഡ്രിഡിനെ അഭിനന്ദിച്ച് പരമ്പരാഗത വൈരികളായ റയൽ മാഡ്രിഡ്. ഇന്നലെ നടന്ന ഫൈനലിൽ ഏകപക്ഷീയമായ 3 ഗോളുകൾക്കാണ് അത്ലറ്റികോ മാഡ്രിഡ് മാഴ്‌സെലെയെ പരാജയപ്പെടുത്തി യൂറോപ്പ ലീഗ് കിരീടം ചൂടിയത്. കിരീടം ഉയർത്തിയ അത്ലറ്റികോ മാഡ്രിഡിനെ ട്വിറ്ററിലൂടെയാണ് റയൽ മാഡ്രിഡ് അഭിനന്ദനം അറിയിച്ചത്.

അതെ സമയം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് ലിവർപൂളിനെ മറികടക്കുകയാണെങ്കിൽ യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ മാഡ്രിഡിൽ നിന്നുള്ള ടീമുകളും കപ്പിനായി മാറ്റുരക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement