കെൽറ്റിക്കിനെ പരാജയപ്പെടുത്തി ലെപ്‌സിഗ്

യൂറോപ്പ ലീഗിൽ ആർബി ലെപ്‌സിഗിന് വിജയം. സ്കോട്ടിഷ് ചാമ്പ്യന്മാരായ കെൽറ്റിക്കിനെയാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബുണ്ടസ് ലീഗ ക്ലബ് പരാജയപ്പെടുത്തിയത്. മതെയൂസ് കൂഹയും ബ്രൂമയുമാണ് ലെപ്‌സിഗിന് വേണ്ടി ഗോളടിച്ചത്.

കെൽറ്റിക്കിന്റെ കഴിഞ്ഞ പതിനാലു യൂറോപ്പ എവേ മാച്ചുകളുടെ തനിയാവർത്തനം തന്നെയായിരുന്നു ഈ മത്സരത്തിലും നടന്നത്. ഇരു ടീമുകളും ആദ്യം മുതൽക്കേ ആക്രമിച്ച കളിച്ചെങ്കിലും ലെപ്‌സിഗ് കോച്ച് റാൽഫ് രാഗ്നിക്ക് പെട്ടെന്ന് തന്ത്രങ്ങൾ മാറ്റിയപ്പോൾ വീണത് ഇരട്ട ഗോളുകൾക്കായിരുന്നു. ആദ്യ അരമണിക്കൂറിനു ശേഷം നാല് മിനുറ്റിനിടെയിലാണ് കെൽറ്റിക്കിനെതിരായ രണ്ടു ഗോളുകളും ലെപ്‌സിഗ് നേടിയത്.