സ്പാർട്ടക് മോസ്‌കോയെ അട്ടിമറിച്ച് റാപിഡ് വിയന്ന

യൂറോപ്പ ലീഗിൽ സ്പാർട്ടക് മോസ്‌കോയെ അട്ടിമറിച്ച് റാപിഡ് വിയന്ന. അപ്രതീക്ഷിതമായാണ് റഷ്യൻ ക്ലബ്ബിനെ ആസ്ട്രിയൻ ക്ലബായ റാപിഡ് വിയന്ന പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അവരുടെ ജയം. സ്പാർട്ടക് മോസ്കോയുടെ പരാജയത്തിൽ റാപിഡ് വിയന്നയുടെ ആരാധകരേക്കാൾ ഉപരി ആഘോഷിക്കുന്നത് സ്റ്റീവൻ ജെറാർഡിന്റെ റേഞ്ചേഴ്സ് ആയിരിക്കും.

സ്പാർട്ടക് ജയിച്ചിരുന്നെങ്കിൽ മികച്ച ജയം വേണ്ടി വന്നേനെ റേഞ്ചേഴ്‌സിന്. എന്നാൽ റഷ്യൻ ക്ലബ് പരാജയപ്പെട്ടതോടു കൂടി ഒരു സമനിലയും റാപിഡ് വിയന്നക്കെതിരെ ഒരു വിജയവും റേഞ്ചേഴ്‌സിനെ അവസാന 32 ൽ കടത്തും. മീറ്റ്‌ മൽഹോര്, ഫിലിപ് ഷോബിസ്‌ബെർഗർ എന്നിവരാണ് റാപിഡ് വിയന്നയ്ക്കായി ഗോളടിച്ചത്. ലൂയിസ് സ്പർട്ടാക്കിന്റെ ആശ്വാസ ഗോൾ നേടി.