റേഞ്ചേഴ്‌സിന് പിഴ വിധിച്ച് യുവേഫ

റേഞ്ചേഴ്‌സിന് പതിനാലായിരം യൂറോ പിഴ വിധിച്ച് യുവേഫ. യൂറോപ്പ ലീഗിലെ മത്സരങ്ങൾക്കിടയിലെ ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റത്തിന്റെ പേരിലാണ് പിഴ. വിയ്യ റയൽ, സ്പാർട്ടക് മോസ്‌കോ എന്നി ടീമുകളുമായുള്ള മത്സരത്തിനിടെയാണ് പ്രശ്നങ്ങൾ ഉണ്ടായത്.

ഗ്രൗണ്ടിലേക്ക് വസ്തുക്കൾ എറിഞ്ഞതിനും ഗ്രൗണ്ട് കയ്യേറിയതിനുമാണ് പിഴ. റേഞ്ചേഴ്സ് മാനേജർ സ്റ്റീവൻ ജെറാർഡിനും വാണിംഗ് ലഭിച്ചു. വൈകിയ കിക്കോഫിനാണ് വാണിംഗ്. എതിരില്ലാത്ത ഒരു ഗോളിന് റാപ്പിഡ് വിയന്നയോട് പരാജയപ്പെട്ട റേഞ്ചേഴ്സ് യൂറോപ്പ ലീഗിൽ നിന്നും പുറത്തായിരുന്നു.