ആഴ്സണലിന്‌ റഷ്യൻ എതിരാളി, അത്ലറ്റികോക്ക് സ്പോർട്ടിങ്

- Advertisement -

യൂറോപ്പ ലീഗ് ലീഗ് ക്വാർട്ടർ ഫൈനലിനുള്ള ടീമുകളുടെ നറുക്കെടുപ്പ് നിയോണിൽ നടന്നു. ബാർസിലോണ താരം എറിക് ആബിദാൽ ആണ് നറുക്കെടുപ്പിനു നേതൃത്വം കൊടുത്തത്.

ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണലിന് റഷ്യയിൽ നിന്നുള്ള സി.എസ്.കെ.എ മോസ്‌കൊയാണ് എതിരാളികൾ. വമ്പന്മാരായ എ സി മിലാനെ മറികടന്നാണ് ആഴ്‌സണൽ ക്വാർട്ടർ യോഗ്യത നേടിയത്. അതെ സമയം സ്പെയിനിൽ നിന്നുള്ള അത്ലറ്റിക്കോ മാഡ്രിഡിന് എതിരാളികൾ പോർച്ചുഗൽ ക്ലബ് സ്പോർട്ടിങ് ആണ്.

ജർമനിയിൽ നിന്നുള്ള ലെപ്സിഗ് ഫ്രാൻസിൽ നിന്നുള്ള മർസെയെ നേരിടും. ക്വാർട്ടർ ഫൈനലിലെ അവസാന പോരാട്ടത്തിൽ ഇറ്റാലിയൻ ക്ലബായ ലാസിയോ ഓസ്ട്രിയൻ ക്ലബായ  സൽസ്ബർഗിനെ നേരിടും. ഡോർട്മുണ്ടിനെ മറികടന്നാണ് സൽസ്ബർഗ്  ക്വാർട്ടർ  യോഗ്യത ഉറപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement