Site icon Fanport

യൂറോപ്പയിലും പോരാട്ടം കനത്തത്, ആഴ്സണലിന് നാപോളി!!

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ പോലെ തന്നെ യൂറോപ്പ ലീഗിലും കടുത്ത മത്സരങ്ങൾ ക്വാർട്ടറിൽ കാണാം. യൂറോപ്പ ക്വാർട്ടർ മത്സരങ്ങളുടെ ഡ്രോ ഇന്ന് നടന്നു. സ്വിറ്റ്സർലാന്റിൽ വെച്ച് നടന്നു ഡ്രോവിൽ ലഭിച്ച ഏറ്റവും മികച്ച ശക്തമായ പോരാട്ടം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലും ഇറ്റാലിയൻ ക്ലബായ നാപോളിയും തമ്മിൽ ആണ്. നാപോളിയുടെ ഹോമിൽ വെച്ചാകും ആദ്യ പാദ മത്സരം നടക്കുക.

മറ്റു മത്സരങ്ങളിൽ സ്പാനിഷ് ക്ലബുകളായ വിയ്യാറയലും വലൻസിയയും നേർക്കുനേർ വരുന്നതും പ്രധാന പോരാട്ടമാണ്. ബെൻഫിക ഫ്രാങ്ക്ഫർട്ടിനെയും, ചെൽസി സ്ലാവിയ പ്രാഹയെയും നേരിടും. ഏപ്രിൽ രണ്ടാം വാരമാണ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദം നടക്കുക.

ഫിക്സ്ചർ;

നാപോളി vs ആഴ്സണൽ
വിയ്യാറയൽ vs വലൻസിയ
ബെൻഫിക vs ഫ്രാങ്ക്ഫർട്ട്
സ്ലാവിയ പ്രാഹ vs ചെൽസി

Exit mobile version