“പ്രീമിയർ ലീഗ് കിരീടം നേടാനുള്ള ഊർജ്ജം യൂറോപ്പ കിരീടത്തിലൂടെ നേടണം” – ബ്രൂണൊ ഫെർണാണ്ടസ്

- Advertisement -

യൂറോപ്പ ലീഗ് കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർബന്ധമാണ് എന്ന് യുണൈറ്റഡ് മിഡ്ഫീൽഡർ ബ്രൂണൊ ഫെർണാണ്ടസ്. യൂറോപ്പ ലീഗ് കിരീടം നേടിയാൽ അത് ടീമിനാകെ കിരീടം നേടുന്നതിന്റെ ഗുണം മനസ്സിലാക്കി കൊടുക്കും‌. ഒരു കിരീടം ടീമിന്റെ ആകെ മാനസികബലം വർധിപ്പിക്കും എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. യൂറോപ്പ സെമി ഫൈനലിൽ സെവിയ്യയെ നേരിടാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ.

ടീമിന്റെ ലക്ഷ്യം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആണ്. ആ കിരീടത്തിലാണ് ടീമിന്റെ കണ്ണ്. അതിനുള്ള ഊർജ്ജം യൂറോപ്പ ലീഗ് കിരീടം നേടിയാൽ ലഭിക്കും എന്നും ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു. യൂറോപ്പ ലീഗ് കിരീടം ഈ ടീമിന് ആവശ്യമാണ്. കാരണം കളിക്കാർക്കും പരിശീലകനും തങ്ങൾ ഈ സീസണിൽ നന്നായി കളിച്ചു എന്ന് ബോധ്യമുണ്ട്. ഒരു കിരീടത്തിന് അത് ഉറപ്പിക്കാൻ ആകും എന്നും ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു.

Advertisement