ഫൈനലിൽ പീറ്റർ ചെക്ക് ചെൽസിയുടെ ശത്രുവെന്ന് മുൻ ചെൽസി താരം

- Advertisement -

യൂറോപ്പ ലീഗ് ഫൈനലിൽ ചെൽസിക്കെതിരെ കളിക്കുന്ന പീറ്റർ ചെക്ക് മത്സരത്തിലുടനീളം ചെൽസിയുടെ ശത്രുവായിരിക്കുമെന്ന് മുൻ ചെൽസി ഗോൾ കീപ്പർ കാർലോ കൂടിച്ചീനി. നേരത്തെ ചെൽസിയിൽ പീറ്റർ ചെക്കിന്റെ കൂടെ കളിച്ചിട്ടുള്ള താരമാണ് കൂടിച്ചീനി. യൂറോപ്പ ലീഗ് ഫൈനലിൽ ചെൽസിക്കെതിരെയുള്ള മത്സരം പീറ്റർ ചെക്കിന്റെ അവസാനം മത്സരമാവും. ഈ സീസണോട് കൂടി ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് പീറ്റർ ചെക് നേരത്തെ അറിയിച്ചിരുന്നു. 11 വർഷത്തോളം ചെൽസിയിൽ കളിച്ചതിനു ശേഷമാണു 2015ൽ ചെക്ക് ആഴ്സണലിൽ എത്തുന്നത്.

പീറ്റർ ചെക്കിന് ഈ മത്സരം വളരെ പ്രാധാന്യം ഉള്ളതാണെന്നും കിരീടം നേടികൊണ്ട് ഫുട്ബോൾ കരിയർ അവസാനിപ്പിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നതിനും കൂടിച്ചീനി പറഞ്ഞു. എന്നാൽ മത്സരം 90 മിനിറ്റ് ആയാലും 120 മിനിറ്റ് ആയാലും അത് തീരുന്നത് വരെ പീറ്റർ ചെക്ക് ചെൽസിയുടെ ശത്രു തന്നെയാണെന്ന് മുൻ ഗോൾ കീപ്പർ കൂടിയായ കൂടിച്ചീനി പറഞ്ഞു.

പ്രീമിയർ ലീഗിൽ ഗോൾ കീപ്പർ ബെൺഡ് ലെനോയാണ് ആഴ്‌സണലിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ എങ്കിലും ഈ സീസണിൽ യൂറോപ്പ ലീഗിലെ മത്സരങ്ങളിൽ പീറ്റർ ചെക്ക് ആണ് ആഴ്‌സണൽ വല കാത്തത്. യൂറോപ്പ ലീഗിന്റെ ഫൈനലിലും പീറ്റർ ചെക്ക് തന്നെയാവും ആഴ്‌സണൽ ഗോൾ പോസ്റ്റിൽ ഉണ്ടാവുക എന്നാണ് കരുതപ്പെടുന്നത്.

Advertisement