പോൾ പോഗ്ബ യൂറോപ്പ ലീഗിലെ മികച്ച താരം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയെ യൂറോപ്പ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ യൂറോപ്പ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ വഹിച്ച പങ്കാണ് പോഗ്ബയെ അവാർഡിന് അർഹനാക്കിയത്.

യൂറോപ്പ ലീഗിലെ എല്ലാ 15 മത്സരങ്ങളിലും കളത്തിൽ ഇറങ്ങിയ പോഗ്ബ ഫൈനലിലെ ഗോൾ അടക്കം 3 ഗോളുകൾ നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ സഹ കളിക്കാരായ ഹെൻറിക് മിഖിതാര്യൻ, സ്ലാട്ടൻ ഇബ്രാഹിമോവിക് എന്നിവരെ പിന്തള്ളിയാണ് പോഗ്ബ അവാർഡിന് അർഹനായത്.

പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിനിഷ് ചെയ്തത്. എന്നാൽ യൂറോപ്പ ലീഗ് ഫൈനലിൽ അയാക്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial