ഗോൾ മഴ സൃഷ്ട്ടിച്ച് സെവിയ്യക്ക് ജയം

യൂറോപ്പ ലീഗിൽ സെവിയ്യക്ക് ഉജ്ജ്വല ജയം. ബെൽജിയൻ ക്ലബായ സ്റ്റാൻഡേർഡ് ലീഗിനെയാണ് സെവിയ്യ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ഒപ്പത്തിനൊപ്പം പൊരുതിയ സ്റ്റാൻഡേർഡ് ലീഗിനെ രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സെവിയ്യ തോൽപ്പിക്കുകയായിരുന്നു.

സെവിയ്യക്ക് വേണ്ടി ബനേഗയും ബെൻ യെഡറും രണ്ടു ഗോളുകൾ നേടിയപ്പോൾ വസ്‌കസ് ഒരു ഗോൾ നേടി. സ്റ്റാൻഡേർഡ് ലീഗിന്റെ ആശ്വാസ ഗോൾ ഡെൻപോയാണ് നേടിയത്. ഒരു വേള മത്സരത്തിൽ സെവിയ്യക്കെതിരെ സമനില പിടിച്ചെങ്കിലും തുടർന്ന് സെവിയ്യ ആക്രമണത്തെ തടഞ്ഞു നിർത്താൻ സ്റ്റാൻഡേർഡ് ലീഗിനായില്ല.

സമനിലയിൽ ജറാർഡിന്റെ യൂറോപ്പ അരങ്ങേറ്റം

യൂറോപ്പ ലീഗിൽ വിയ്യറയലിനെതിരെ സ്റ്റീവൻ ജറാർഡ് പരിശീലിപ്പിക്കുന്ന റേഞ്ചേഴ്സിന് സമനില. സ്പെയിനിൽ നടന്ന മത്സരത്തിൽ 2-2 എന്ന സ്കോറിനാണ് ഇരു ടീമുകളും പിരിഞ്ഞത്. രണ്ട് തവണ പിറകിൽ പോയ ശേഷമാണ് റേഞ്ചേഴ്സ് സമനില നേടിയത്.

ആദ്യ പകുതിയിൽ വിയ്യറയലിന്റെ സമ്പൂർണ്ണ ആധിപത്യമാണ് കണ്ടത്. ആദ്യ മിനുട്ടിൽ തന്നെ കാർലോസ് ബക്കയിലൂടെ ഗോൾ നേടിയ അവർ ആദ്യ പകുതിയിൽ റേഞ്ചേഴ്സിന് ഒരു അവസരം പോലും നൽകിയില്ല.

പക്ഷെ രണ്ടാം പകുതിയിൽ 67 ആം മിനുട്ടിൽ റേഞ്ചേഴ്സ് സ്കോട്ട് ആർഫീല്ഡിലൂടെ സമനില നേടിയെങ്കിലും 2 മിനുട്ടുകൾക്ക് ശേഷം ജറാഡ് മോറെനോ സ്പാനിഷ് ടീമിന്റെ ലീഡ് പുനസ്ഥാപിച്ചു. പക്ഷെ തോൽവി സമ്മതിക്കാൻ മടിച്ച റേഞ്ചേഴ്സിന് 75 ആളെ മിനുട്ടിൽ കെയിൽ ലിഫെർട്ടി സമനില ഗോൾ സമ്മാനിക്കുകയായിരുന്നു.

ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ റാപ്പിഡ് വിയെൻ സ്പാർട്ടക് മോസ്കോയെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നു.

യൂറോപ്പയിൽ ചെൽസിക്ക് വിജയത്തുടക്കം

യൂറോപ്പ ലീഗിലെ ആദ്യ മത്സരത്തിൽ ചെൽസിക്ക് വിജയം. ഗ്രീക്ക് ക്ലബായ പഓക് എഫ് സിയെയാണ് ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചത്. ചെൽസിക്ക് വേണ്ടി വില്യനാണ് ഗോൾ നേടിയത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടുന്നതിൽ ചെൽസി മുന്നേറ്റ നിര ഫോം കണ്ടെത്താൻ വിഷമിച്ചതാണ് ചെൽസിയുടെ വിജയം നേരിയതാക്കിയത്.

വെസ്റ്റ്ഹാമിന്‌ എതിരായ പ്രീമിയർ ലീഗ് മത്സരം മുൻപിൽ കണ്ട് ഹസാർഡിന് വിശ്രമം അനുവദിച്ചാണ് ചെൽസി ഇറങ്ങിയത്. മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ തന്നെ ചെൽസി വില്യന്റെ ഗോളിൽ മുൻപിലെത്തി. റോസ് ബാർക്ലി നൽകിയ പാസിൽ നിന്നാണ് വില്യൻ ഗോൾ നേടിയത്.  മത്സരത്തിൽ ഉടനീളം കൂടുതൽ സമയം പന്ത് കൈവശം വെച്ചിട്ടും ഒന്നിൽ കൂടുതൽ ഗോൾ നേടാൻ ചെൽസിക്കായില്ല.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പഓക് എഫ് സി ഗോൾ മടക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ചെൽസി പ്രതിരോധം ഉണർന്നു കളിച്ചതോടെ മത്സരം ചെൽസി സ്വന്തമാക്കുകയായിരുന്നു. അതെ സമയം മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽകെ ചെൽസി താരം പെഡ്രോ പരിക്കേറ്റു പുറത്തുപോയത് ചെൽസിക്ക് തിരിച്ചടിയായി. പഓക് ഗോൾ കീപ്പറുമായി കൂട്ടിയിടിച്ചാണ് പെഡ്രോക്ക് പരിക്കേറ്റത്.

ഒളിമ്പിക് മാഴ്സെ യൂറോപ്പ ലീഗ് മത്സരങ്ങൾ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കണം

ഫ്രഞ്ച് ക്ലബായ ഒളിമ്പിക് മാഴ്സക്കെതിരായ യൂവേഫ നടപടികൾ ഔദ്യോഗികമായി. ഈ സീസണിലെ ആദ്യ യൂറോപ ലിഗ് മത്സരം മാഴ്സെ ആരാധകർ ഇല്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കണം. ഫ്രാങ്ക്ഫ്രുടിനെതിരെ സെപ്റ്റംബർ 20നാണ് മാഴ്സയുടെ യൂറോപ്പാ ലീഗിലെ ആദ്യ ഗ്രൂപ്പ് മത്സരം. കഴിഞ്ഞ സീസണിൽ യൂറോപ്പാ ലീഗ് മത്സരങ്ങൾക്ക് ഇടെ നിരവധി തവണ ആരാധകർ മോശം പ്രകടനം നടത്തിയതാണ് ഈ നടപടിക്ക് കാരണം.

നേരത്തെ മാഴ്സയെ രണ്ട് വർഷത്തേക്ക് യൂറോപ്യൻ മത്സരങ്ങളിൽ നിന്നെ വിലക്കുമെന്ന് യുവേഫ പറഞ്ഞിരുന്നു. പിന്നീട് മാഴ്സയുടെ അപേക്ഷ പരിഗണിച്ച് ശിക്ഷ കുറയ്ക്കുകയായിരുന്നു. വേറൊരു മത്സരം കൂടെ ആളില്ലാതെ മാഴ്സെ കളിക്കേണ്ടി വരും. അതേത് മത്സരമാണെന്ന് ഇതുവരെ യുവേഫ വ്യക്തമാക്കിയിട്ടില്ല. ഇതിന് പുറമെ‌ ഒരു ലക്ഷം യൂറോ ഫൈനുമുണ്ട് മാഴ്സക്ക്.

ഗ്രീസ്മാൻ യൂറോപ്പയിലെ മികച്ച താരം

അത്ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാൻ 2017/2018 സീസണിലെ യൂറോപ്പ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ദിമിത്രി പയേറ്റ്, ഡീഗോ ഗോഡിൻ എന്നിവരെ പിന്തള്ളിയാണ് ഗ്രീസ്മാൻ അവാർഡ് നേടിയത്.

അത്ലറ്റികോ കിരീടം നേടിയ യൂറോപ്പ ലീഗ് ഫൈനലിൽ മാർസെക്കെതിരെ മാൻ ഓഫ് ദി മാച് അവാർഡ് താരം സ്വന്തമാക്കിയിരുന്നു. യൂറോപ്പയിൽ 8 കളികൾ കളിച്ച താരം 6 ഗോളും 4 അസിസ്റ്റുകളും നേടിയിരുന്നു.

മരണ പോരാട്ടങ്ങൾക്ക് കളമൊരുങ്ങി യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടം

അടുത്ത സീസണിലെ യൂറോപ്പ ലീഗ് സീസണിലേക്കുള്ള ഗ്രൂപ്പുകളായി.
മൊണാക്കോയിലെ ഗ്രിമാൾഡി ഫോറത്തിൽ വെച്ച് നടന്ന ഡ്രോയിലാണ് ഓരോ ഗ്രൂപ്പിലുമുള്ള ടീമറിഞ്ഞത്. ആഴ്‌സണൽ,കെൽറ്റിക്ക്,ലെപ്‌സിഗ്, ലാസിയോ എന്നിവർക്ക് ശക്തമായ ഗ്രൂപ്പുകൾ മറികടന്ന് വേണം ഇത്തവണ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കാൻ.

പ്രീമിയർ ലീഗ് ടീമായ ആഴ്‌സണലിന് ശക്തമായ ഗ്രൂപ്പിലാണ് സ്ഥാനം ഗ്രൂപ്പ് ഈയിൽ സ്പോർട്ടിങ് ലിസ്ബണും അസര്ബൈജാന്റെ ക്വാറബാഗിനും ഉക്രേനിയൻ ടീമായ FK വോർസ്ക്ലക്കും ഒപ്പമാണ് സ്ഥാനം. മറ്റൊരു പ്രീമിയർ ലീഗ് ടീമായ ചെൽസിക്ക് താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിലാണ് സ്ഥാനം. PAOK, BATE ,MOL വിടി എന്നിവർക്കൊപ്പം ഗ്രൂപ്പ് എല്ലിലാണ് ചെൽസിയുടെ സ്ഥാനം.

കെൽറ്റിക്ക് നേരിടേണ്ടത് രണ്ടു റെഡ്ബുൾ ടീമുകളെയാണ്. ലെപ്സിഗും സിസ്റ്റർ ക്ലബായ സാൽസ്ബർഗും കെൽറ്റിക്കും റോസെൻബർഗും അടങ്ങുന്നതാണ് ഗ്രൂപ്പ് ബി. സ്റ്റീവൻ ജെറാർഡും റെയ്ഞ്ചേഴ്‌സും നേരിടേണ്ടത് ഗ്രൂപ് ജിയിൽ സ്പാർട്ടക് മോസ്‌കോയെയും റാപ്പിഡ് വിയന്നയെയും വിയ്യ റയലിനെയുമാണ്.

ഗ്രൂപ്പ് എ യിൽ ബുണ്ടസ് ലീഗ ക്ലബായ ബയേർ ലെവർകൂസൻ താരതമ്യേന ശക്തി കുറഞ്ഞ ഗ്രൂപ്പായ ഗ്രൂപ്പ് എ യിലാണ്. കരുത്തരായ ലാസിയോയ്ക്കും അപ്പോലിനും മാഴ്‌സെയിലിനും ഒപ്പമാണ് ജർമ്മൻ കപ്പ് ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർട്ട്.

 

ജെറാഡിന്റെ റേഞ്ചേഴ്സ് യൂറോപ്പാ ലീഗ് യോഗ്യതക്ക് അരികെ

ലിവർപൂൾ ഇതിഹാസം ജെറാഡ് പരിശീലിപ്പിക്കുൻഅ റേഞ്ചേഴ്സ് യൂറോപ്പാ ലീഗ് യോഗ്യതക്ക് അരികെ. ഇന്ന് നടന്ന യോഗ്യതാ റൗണ്ടിന്റെ ആദ്യ പാദത്തിൽ വിജയിച്ചതോടെയാണ് റേഞ്ചേഴ്സ് യോഗ്യതക്ക് അരികിൽ എത്തിയത്. റഷ്യൻ ക്ലബായ ഉഫയെ നേരിട്ട റേഞ്ചേഴ്സ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്.

കളിയുടെ 41ആം മിനുട്ടിൽ ഗോൾഡ്സണാണ് റേഞ്ചേഴ്സിന്റെ ഗോൾ നേടിയത്. റഷ്യയിൽ അടുത്ത ആഴ്ചയാണ് രണ്ടാം പാദ മത്സരം നടക്കുക.

ബേൺലിയുടെ യൂറോപ്യൻ മോഹങ്ങൾക്ക് തിരിച്ചടി

ബേൺലിക്ക് യൂറോപ്പാ ലീഗ് യോഗ്യതാ റൗണ്ടിൽ തിരിച്ചടി. ഇന്ന് നടന്ന യോഗ്യതാ റൗണ്ടിന്റെ ആദ്യ പാദത്തിൽ ഗ്രീസ് ക്ലബായ ഒളിമ്പിയാകോസിനോടേറ്റ പരാജയമാണ് ബേൺലിയുടെ യൂറോപ്യൻ സ്വപ്നങ്ങൾ വലിയ കടമ്പയാക്കി മാറ്റിയിരിക്കുന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഒളിമ്പിയാകോസിന്റെ ജയം.

ഒളിമ്പിയാകോസിനായി ഫോർചൂണിസ് ഇരട്ട ഗോളുകളും ബൗചലാകിസ് ഒരു ഗോളും നേടി. ക്രിസ് വൂഡാണ് ബേൺലിയുടെ ഗോൾ നേടിയത്. 60ആം മിനുട്ടിൽ ഗിബ്സൺ ചുവപ്പ് കണ്ട് പുറത്തായതാണ് ബേൺലിയെ തളർത്തിയത്. ഒരു എവേ ഗോൾ നേടാൻ കഴിഞ്ഞു എന്നത് മാത്രമാണ് ഇന്ന് ബേൺലിക്ക് ആശ്വസിക്കാനുള്ളത്. അടുത്ത ആഴ്ചയാണ് രണ്ടാം പാദ മത്സരം നടക്കുക.

യൂറോപ്പ ലീഗ് യോഗ്യത, സമനിലയിലും ലെപ്സിഗ് മുന്നോട്ട്

യൂറോപ്പ ലീഗ് യോഗ്യത മത്സരങ്ങളിൽ ലെപ്സിഗ് മുന്നോട്ട്. ഇന്ന് നടന്ന മത്സരത്തിൽ ഹാക്കെനെതിരെ 1-1 സമനില വഴങ്ങി എങ്കിലും ലെപ്സിഗ് മുന്നോട്ടേക്ക് കടന്നു. ആദ്യ പാദത്തിലെ 4-0 വിജയമാണ് ലെപ്സിഗിനെ യൂറോപ്പ ലീഗ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടത്തിയത്. ഇന്ന് ലെപ്സിഗിനായി ബ്രൂണോ ആണ് സ്കോർ ചെയ്തത്.

ഇരുപാദങ്ങളിലുമായി 5-1ന്റെ ജയമാണ് ലെപ്സിഗ് സ്വന്തമാക്കിയത്. മൂന്നാ റൗണ്ടിൽ റൊമേനിയൻ ക്ലബായ യൂണിവേർസിറ്റെറ്റ ക്രോവിയയെ ആണ് ലെപ്സിഗ് നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നിക്ക് പോപിന് പരിക്ക്, ബേർൺലിയുടെ യൂറോപ്പ ലീഗ് പ്രതീക്ഷകൾക്ക് തിരിച്ചടി

ഇന്നലെ നടന്ന യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങൾക്കിടെ പരിക്കേറ്റ ബേർൺലി ഗോൾ കീപ്പർ നിക്ക് പോപിന്റെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ട്. താരത്തിന് അബെർഡീനെതിരായ രണ്ടാം പാദ മത്സരവും ഒപ്പം സീസൺ തുടക്കവും നഷ്ടമായേക്കും എന്ന് ബേർൺലി തന്നെ അറിയിച്ചു. ഇന്നലെ മത്സരത്തിന്റെ ആദ്യ മിനുട്ടുകളിൽ ആയിരുന്നു തോളിന് പരിക്കേറ്റ് നിക്ക് കളം വിട്ടത്.

നേരത്തെ ബേൺലി ഗോൾകീപ്പറായ ടോം ഹീറ്റണും പരിക്കേറ്റിരുന്നു. കാഫിന് പരിക്കേറ്റ ഹീറ്റണും വിശ്രമത്തിലാണ്. രണ്ട് പ്രധാന ഗോൾകീപ്പർമാർക്കും പരിക്കേറ്റതോടെ ഇനി രണ്ട് ഗോൾ കീപ്പർ മാത്രമെ ബേർൺലിക്ക് ഒപ്പം ഉള്ളൂ. നിക്കിന് പകരം ഇന്നലെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായ ലിൻഡെഗാർഡ് ആണ് ഇറങ്ങിയത്. യൂറോപ്പ ലീഗ് യോഗ്യതയുടെ രണ്ടാം പാദത്തിലും ലിൻഡെഗാർഡ് തന്നെയാകും വല കാക്കുക.

ഇന്നലെ നടന്ന മത്സരത്തിൽ അബെർഡീനു ബേർൺലിയും 1-1 എന്ന സമനിലയിൽ പിരിയുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യൂറോപ്പ ലീഗ് യോഗ്യതാ മത്സരത്തിൽ ബേൺലിക്ക് സമനില

യൂറോപ്പ ലീഗ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിന് ഇറങ്ങിയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബേൺലിക്ക് സമനില. സ്കോട്ടിഷ് ക്ലബായ അബെർഡീനെ 1-1 എന്ന സ്കോറിനാണ് ആദ്യ പാദ മത്സരത്തിൽ ബേൺലി സമനിലയിൽ പിടിച്ചത്. 19ആം മിനുട്ടിൽ ആതിഥേയരായ അബെർഡീൻ ഒരു പെനാൾട്ടിയിലൂടെ മുന്നിൽ എത്തിയിരുന്നു. മക്കായ് ആണ് പെനാൾട്ടി സ്കോട്ടിഷ് ക്ലബിനായി വലയിൽ എത്തിച്ചത്.

കളി അവസാനിക്കാൻ 10 മിനുട്ട് മാത്രം ബാക്കിയുള്ളപ്പോൾ വോക്സ് ആണ് ബേൺലിക്ക് സമനില നൽകിയത്. ബേൺലിയുടെ യൂറോപ്യൻ മത്സരങ്ങളിലെ നീണ്ട കാലത്തിനു ശേഷമുള്ള ഗോളായിരുന്നു അത്. 51 വർഷം മുമ്പാണ് അവസാനമായി ബേൺലി യൂറോപ്പിൽ ഗോളടിച്ച സീസൺ. രണ്ടാം പാദ മത്സരം ഓഗസ്റ്റ് മൂന്നിനാണ് നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കളിക്കളത്തിൽ സ്വന്തമാക്കിയത് ഞങ്ങൾ തിരിച്ചു പിടിച്ചു – ബനൂച്ചി

കളിക്കളത്തിൽ സ്വന്തമാക്കിയത് ഞങ്ങൾ തിരിച്ചു പിടിച്ചെന്ന് വ്യക്തമാക്കി ലിയോണാഡോ ബനൂച്ചി. കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് മിലാന്റെ യൂറോപ്പ ലീഗ് വിലക്ക് നീക്കിയതിന് പിന്നാലെയാണ് ഇറ്റാലിയൻ താരത്തിന്റെ പ്രതികരണം വന്നത്. ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ മറികടന്നതിന് രണ്ട് വർഷത്തേക്ക് മിലാനെ യൂറോപ്യൻ കപ്പുകളായ ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ്പ കപ്പിൽ നിന്നും വിലക്കാൻ യുവേഫ തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ തീരുമാനം അനുസരിച്ച് മിലാൻ യൂറോപ്പ്യൻ യോഗ്യത നേടിയിരിക്കുകയാണ്.

യുവന്റസിൽ നിന്നും 40 മില്യൺ യൂറോയ്ക്ക് നാല് വർഷത്തെ കരാറിലാണ് ബനൂച്ചി മിലാനിലെത്തിയത്.  227 തവണ സീരി എയിൽ യുവന്റസിന് വേണ്ടി ബൂട്ട് കെട്ടിയ ബനൂച്ചി 6 തവണ സീരി എ, 3 തവണ കോപ്പ ഇറ്റാലിയയും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version