അർജന്റീനിയൻ താരത്തിന്റെ ഇരട്ട ഗോൾ, ബയേർ ലെവർകൂസന് ജയം

യൂറോപ്പ ലീഗിൽ ബയേർ ലെവർകൂസന് തർപ്പൻ ജയം. സൈപ്രസ് ക്ലബായ AEK ലാർണാകയെയാണ് ബയേർ ലെവർകൂസൻ പരാജയപ്പെടുത്തിയത്. അർജന്റീനിയൻ യുവതാരം ലൂക്കാസ് അലരിയോയുടെ ഇരട്ട ഗോളുകളാണ് ബയേർ ലെവർകൂസന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഒരു ഗോളിന് പിന്നിട്ട് നിന്നിട്ടാണ് ബയേർ ലെവർകൂസൻ വിജയം സ്വന്തമാക്കിയത്.

ബയേർ ലെവർകൂസന് വേണ്ടി കൈ ഹാവേറ്റ്സ്, അലരിയോ, ജൂലിയൻ ബ്രാൻഡ് എന്നിവർ ഗോളടിച്ചു. തൃച്ചക്കോവ്സ്കി, റാസ്പസ് എന്നിവരാണ് ഗോളടിച്ചത്. ബുണ്ടസ് ലീഗയിൽ ഡോർട്മുണ്ടിനോട് പരാജയപ്പെട്ട ബയേർ ലെവർകൂസൻ മികച്ച തിരിച്ചു വരവാണ് യൂറോപ്പയിൽ നടത്തിയത്.

രണ്ടാം പകുതിയിൽ വമ്പൻ തിരിച്ചു വരവ് നടത്തി മിലാൻ

യൂറോപ്പ ലീഗിൽ രണ്ടാം പകുതിയിൽ വമ്പൻ തിരിച്ചു വരവിൽ മിലാൻ ജയം സ്വന്തമാക്കി. ഗ്രീക്ക് ക്ലബായ ഒളിംപ്യാക്കോസിനെ മിലാൻ വിജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗട്ടൂസോയുടെ മിലാന്റെ ജയം. യുവതാരം പാട്രിക്ക് ക്രുട്ടോണിന്റെ ഇരട്ട ഗോളുകളാണ് മിലാന്റെ ജയം ഉറപ്പിച്ചത്. മിലാന്റെ വിജയ ഗോൾ അർജന്റീനിയൻ സൂപ്പർ സ്റ്റാർ ഗോൺസാലോ ഹിഗ്വെയിൻ നേടി.

ഒരു ഗോളിന് പിന്നിട്ട് നിന്നിട്ടാണ് മിലാൻ വിജയം സ്വന്തമാക്കിയത്. ശക്തമായി തിരിച്ച് വന്നു വിജയം സ്വന്തമാക്കുക എന്നത് മിലാൻ ടീമുകൾ ശീലമാക്കികൊണ്ടിരിക്കുകയാണ്. മിഗ്വേൽ ഗുരേരോയുടെ ഗോളിൽ പതിനാലാം മിനുട്ടിൽ ഒളിംപ്യാക്കോസിനു ലീഡ് ലഭിച്ചതാണ്. എന്നാൽ ഗട്ടൂസോയുടെ മിലാൻ തിരിച്ചു വന്നു. രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ അടിച്ച് കൂട്ടി അവർ വിജയം സ്വന്തമാക്കി.

യൂറോപ്പയിൽ ആഴ്‌സണലിന് മികച്ച ജയം

യൂറോപ്പ ലീഗിൽ ആഴ്‌സണലിന് ഉജ്ജ്വല ജയം. ഇന്ന് നടന്ന മത്സരത്തിൽ ഖാരബാഗിനെയാണ് ആഴ്‌സണൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോല്പിച്ചത്. ആഴ്സണലിന്‌ വേണ്ടി സോക്രട്ടീസ്, എമിലെ സ്മിത്ത് റോവേ, ഗുൺഡോസി എന്നിവരാണ് ഗോളുകൾ നേടിയത്. മൂന്ന് പേരുടെയും ആഴ്‌സണലിന് വേണ്ടിയുള്ള ആദ്യ ഗോളുകളായിരുന്നു ഇന്നത്തെ മത്സരത്തിൽ പിറന്നത്.

ഖാരബാഗിന്റെ ഗ്രൗണ്ടിൽ ആഴ്‌സണലിന് മികച്ച തുടക്കമാണ് ലഭിച്ചത്. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ആഴ്‌സണൽ മുൻപിലെത്തി. സോക്രട്ടീസ് ആണ് ആഴ്‌സണലിന്റെ ഗോൾ നേടിയത്.  തുടർന്നും ഇരു കൂട്ടരും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. ആഴ്‌സണൽ ഗോൾ പോസ്റ്റിനു മുൻപിൽ ബെർഡ് ലെനോയുടെ മികച്ച രക്ഷപെടുത്തൽ പലപ്പോഴും ആഴ്‌സണലിന്റെ തുണക്കെത്തി.

തുടർന്ന് രണ്ടാം പകുതിയിലാണ് ആഴ്‌സണൽ രണ്ടാമത്തെ ഗോൾ നേടിയത്. ഇത്തവണ ഗോൾ നേടിയത് യുവതാരം എമിലെ സ്മിത്ത് ആയിരുന്നു. 18കാരനായ എമിലെ സ്മിത്തിന്റെ ഗോൾ ഇവോബിയുടെ പാസിൽ നിന്നായിരുന്നു. അധികം താമസിയാതെ ഗുൺഡോസിയുടെ ഗോളിലൂടെ ആഴ്‌സണൽ മത്സരത്തിൽ ജയം ഉറപ്പിച്ചു. ലകാസറ്റെയുടെ പാസിൽ നിന്നായിരുന്നു ഗുൺഡോസിയുടെ ആദ്യ ഗോൾ.

ഗ്രൂപ്പിൽ രണ്ടു മത്സരങ്ങളും ജയിച്ച ആഴ്‌സണൽ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളും തോറ്റ  ഖാരബാഗ് അവസാന സ്ഥാനത്താണ്.

സുരക്ഷാ ഭീഷണി, മികിതാര്യൻ കളിക്കാൻ അസർബൈജാനിലേക്ക് പോകില്ല

യൂറോപ്പ ലീഗിൽ കരാബാഗിനെ നേരിടാൻ അസർബൈജാനിലേക്ക് പോകുന്ന ആഴ്സണൽ ടീമിൽ ഹെന്രിക് മികിതാര്യൻ ഉണ്ടാവില്ല. രാഷ്ട്രീയപരമായ കാരണങ്ങൾ കാണിച്ചാണ് ആഴ്സണൽ താരത്തെ സ്കോഡിൽ നിന്ന് ഒഴിവാക്കിയത്. അർമേനിയൻ പൗരനായ മികിതാര്യൻ അർമേനിയയുമായി ഏറെ നാളായി ഇടഞ്ഞു നിൽക്കുന്ന രാജ്യമായ അസർബൈജാനിലേക്ക് യാത്ര ചെയ്യുന്നത് നല്ലതാവില്ല എന്നാണ് ആഴ്സണൽ മാനേജ്മെന്റിന്റെ നിഗമനം.

അയൽ രാജ്യങ്ങളായ അസർബൈജാനും അർമേനിയയും തമ്മിൽ 2 യുദ്ധങ്ങൾ നടന്നിട്ടുണ്ട്. 1994 മുതൽ വെടിനിർത്തൽ നിലവിൽ ഉണ്ടെങ്കിലും ഇരു രാജ്യങ്ങളിലെ പൗരന്മാർക്ക് പരസ്പരം സഞ്ചരിക്കാനാവില്ല. പ്രത്യേക സാഹചര്യങ്ങളിൽ അനുമതി ആകാം എന്ന നിലയിൽ മികിതാര്യൻ അസർബൈജാനിൽ പ്രവേശിക്കാൻ യോഗ്യൻ ആണെങ്കിലും റിസ്ക് എടുക്കേണ്ട എന്നതാണ് ആഴ്സണൽ മാനേജ്മെന്റ് തീരുമാനിച്ചത്.

യൂറോപ്പയിൽ കെൽറ്റിക്കിന് ജയം

സ്‌കോട്ടിഷ് ചാമ്പ്യന്മാരായ കെൽറ്റിക്ക് എഫ്‌സിക്ക് ആദ്യ യൂറോപ്പ മത്സരത്തിൽ ജയം. ഏറെ നാളുകൾക്ക് ശേഷമുള്ള ആദ്യ ഗ്രൂപ്പ് സ്റ്റേജ് ഹോം മാച്ച് വിജയമാണ് കെൽറ്റിക്ക് നേടിയത്. നോർവീജിയൻ ക്ലബായ റോസെൻബർഗിനെയാണ് പരാജയപ്പെടുത്തിയത്. റോസെൻബർഗിനെതിരെയുള്ള കെൽറ്റിക്കിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്.

ചാമ്പ്യൻസ് ലീഗ് ക്വാളിഫയറിൽ റോസെൻബർഗിനെ കെൽറ്റിക്ക് പരാജയപ്പെടുത്തിയിരുന്നു. AEK ഏതെൻസിനോട് പരാജയപ്പെട്ടതാണ് യൂറോപ്പ ലീഗിലേക്ക് കെൽറ്റിക്ക് എത്തിപ്പെട്ടത്. പകരക്കാരനായി ഇറങ്ങിയ ലേ ഗ്രിഫിതാണ് കെൽറ്റിക്കിന്റെ വിജയമുറപ്പിച്ചത്. കെൽറ്റിക്കിനു വേണ്ടിയുള്ള ഗ്രിഫിത്തിന്റെ നൂറ്റിനാലാം ഗോളായിരുന്നത്.

തിരിച്ചുവരവിൽ ഗോളടിച്ച് ബെൻ ആർഫ, റെന്നെസിനു ജയം

യൂറോപ്പ ലീഗിൽ റെന്നെസിനു ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എഫ്‌കെ ജബ്‌ളോനെക്കിനെ റെന്നെസ് പരാജയപ്പെടുത്തിയത്. ബെൻ ആർഫയുടെ ഇഞ്ചുറി ടൈം ഗോളാണ് റെന്നെസിന്റെ വിജയം ഉറപ്പിച്ചത്. ഇസ്‌മൈലാ സാറിന്റെ വോളിയിലൂടെയാണ് ആദ്യ ഗോൾ റെന്നെസ് നേടിയത്.

ഏറെ വൈകാതെ ചെക്ക് റിപ്പബ്ലിക്ക് ടീമായ ജബ്‌ളോനെക്ക് തിരിച്ചടിച്ചു. മൈക്കൽ ട്രെവണിക്കാണ് തകർപ്പൻ ഫ്രീകിക്കിലൂടെ സമനില നേടിയത്. രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങിയ ബെൻ ആർഫ പെനാൽറ്റി ഗോളിലൂടെ വിജയമുറപ്പിച്ചു.

കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക് വേണ്ടി ഒരൊറ്റ മത്സരം പോലും കളിക്കാതിരുന്ന ആർഫ ഈ സീസൺ തുടക്കത്തിലാണ് റെന്നെസിൽ ചേർന്നത്. മിന്നോസിനെതിരെ ഏപ്രിൽ ൨൦൧൭ ലാണ് അവസാനമായി പിഎസ്ജിക്ക് വേണ്ടി ബൂട്ടണിഞ്ഞത്. അന്ന് ഇരട്ടഗോളുകൾ അർഫാ നേടിയിരുന്നു. മുപ്പത്തതൊന്നുകാരനായ ഫ്രഞ്ച് താരം തിരിച്ചുവരവിന്റെ പാതയിലാണ്.

റെഡ്ബുൾ ടീമുകൾ നേർക്ക് നേർ, വിജയം സാൽസ്ബർഗിനൊപ്പം

യൂറോപ്പ ലീഗിൽ റെഡ്ബുൾ ടീമുകൾ നേർക്ക് നേർ വന്നപ്പോൾ വിജയം സാൽസ്ബർഗിനൊപ്പം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റെഡ്ബുൾ സാൽസ്ബർഗിന്റെ വിജയം. വീണ്ടും പൊരുതി തോൽക്കാനായിരുന്നു ജർമ്മൻ ടീമായ റിബൽ ലെപ്‌സിഗിന്റെ വിധി. ലൈമെർ, യൂസഫ് പോൾസൺ എന്നിവർ ലെപ്‌സിഗിന് വേണ്ടി ഗോളടിച്ചപ്പോൾ ദാബർ, ഹൈദരാ, ഗുൽബ്രാന്ഡ്സൺ എന്നിവർ ആസ്ട്രിയൻ ടീമിനായി ഗോളടിച്ചു.

റെഡ്ബുള്ളിന്റെ ഉടമസ്ഥതയിലാണ് ഇരു ടീമുകളും. ഇരു ടീമുകളുടെയും സ്റ്റേഡിയത്തിന്റെ പേര് റെഡ് ബുൾ അറീനയെന്നാണ്. ലെപ്‌സിഗിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടന്നത്. യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളിൽ എഫ്‌സി സാൽസ്ബർഗ് എന്നാണ് റെഡ്ബുൾ സാൽസ്ബർഗ് അറിയപ്പെടുന്നത്. പരിഹാസ രൂപേണ ക്യാൻസ് ഡെർബി എന്നാണ് ജർമ്മനിയിൽ മത്സരം അറിയപ്പെടുന്നത്. എനർജി ഡ്രിങ്കായ റെഡ്ബുൾ ക്യാനിൽ വിൽക്കുന്നതിനാലാണത്.

ചരിത്രമെഴുതി കൈ ഹാവെട്സ്, പൊരുതി ജയിച്ച് ബയേർ ലെവർകൂസൻ

യൂറോപ്പ ലീഗിലെ ആദ്യ മത്സരത്തിൽ ബയേർ ലെവർകൂസൻ
പൊരുതി ജയിച്ചു. ആവേശോജ്വലമായ മത്സരത്തിൽ ബൾഗേറിയൻ ക്ലബായ PFC ലുഡോഗ്‌റേറ്റ്സ് റാസ്‌ഗ്രേഡിനെയാണ് ലെവർകൂസൻ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജർമ്മൻ ടീമിന്റെ വിജയം. മികച്ച പ്രകടനവുമായി ലെവർകൂസന്റെ വണ്ടർ കിഡ് കൈ ഹാവെട്സ് ചരിത്രമെഴുതിയ മത്സരത്തിൽ പിന്നിൽ നിന്നും പൊരുതിയാണ് ബയേർ ലെവർകൂസൻ ജയം പിടിച്ചെടുത്തത്.

എട്ടാം മിനുട്ടിൽ ക്‌ളൗഡിയോ കേസേരുവിന്റെ ഗോളിൽ PFC ലുഡോഗ്‌റേറ്റ്സ് റാസ്‌ഗ്രേഡ് ലീഡ് നേടി. മാഴ്‌സെല്ലോ ഡി കോസ്റ്റയിലൂടെ മുപ്പത്തിയൊന്നാം മിനുട്ടിൽ അവർ ലീഡുയർത്തി. യുവതാരം കൈ ഹാവെട്സ് ഏഴുമിനുട്ടിനു ശേഷം ലെവർകൂസന്റെ ആദ്യ ഗോളടിച്ചു. രണ്ടാം പകുതി ലെവർകൂസന്റെ ആധിപത്യം പ്രകടമായിരുന്നു. ലെവർകൂസന് വേണ്ടി കൈസ് തെലിൻ ആദ്യ ഗോളും നേടി. ഇന്നത്തെ മികച്ച പ്രകടനത്തിലൂടെ പത്തോൻപത് കാരനായ കൈ ഹാവെട്സ് യൂറോപ്പിൽ തന്റെ വരവറിയിച്ചു.

ഹിഗ്വെയിൻറെ ഗോളിൽ മിലാന് ജയം

അർജന്റീനയുടെ സൂപ്പർ താരം ഗോൺസാലോ ഹിഗ്വെയിൻറെ ഗോളിൽ മിലാന് ജയം. യൂറോപ്പയിലെ ആദ്യ മത്സരത്തിൽ F91 ടുഡെലങ്ങിനെയാണ് മിലാൻ പരാജയപ്പെടുത്തിയത്. കരുത്തരായ മിലാൻ ധാരാളം അവസരങ്ങൾ ഉണ്ടായിട്ടും അതുപയോഗിക്കാൻ ഗട്ടൂസോയുടെ ടീമിന് സാധിച്ചില്ല.

ലക്സംബർഗ് ടീമായ ടുഡെലങ്ങിനെ മികച്ച മാർജിനിൽ പരാജയപ്പെടുത്താമെന്ന പ്രതീക്ഷയുമായിട്ടാണ് മിലാൻ കളത്തിൽ ഇറങ്ങിയത്. സ്‌ക്വാഡ് റൊട്ടേറ്റ് ചെയ്ത ഗട്ടൂസോ മാറ്റിയ കാൽഡറാ, പെപെ റെയ്‌ന എന്നിവർക്ക് മിലാൻ ജേഴ്‌സിയിൽ അരങ്ങേറ്റത്തിനാവസരം നൽകി.

 

ഓബ്‌മയങ്ങിന്റെ ഇരട്ടഗോളിൽ ആഴ്‌സണലിന് ജയം

വിജയത്തോടു കൂടി ഈ സീസണിലെ യൂറോപ്പ കാമ്പെയിൻ ആഴ്‌സണൽ തുടങ്ങി. ഉക്രേനിയൻ ക്ലബായ എഫ്‌സി വോർസ്ക്ല പോളിറ്റവയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ആഴ്‌സണൽ വിജയം സ്വന്തമാക്കിയത്. സൂപ്പർ താരം ഓബ്‌മയങ്ങിന്റെ ഇരട്ട ഗോളുകളാണ്ഗണ്ണേഴ്‌സിന്റെ വിജയത്തിന്റെ ചുക്കാൻ പിടിച്ചത്. ഡാനി വെൽബാക്കും മെസ്യൂട് ഓസിലും ആഴ്‌സണലിന് വേണ്ടി ഗോളടിച്ചു. ചെസ്നകോവ്, ഷാർപ്പർ എന്നിവരാണ് എഫ്‌സി വോർസ്ക്ല പോളിറ്റവയ്ക്ക് വേണ്ടി ഗോളടിച്ചത്.

ഗണ്ണേഴ്‌സിന്റെ കോച്ച് ഉനായ് എംരെയുടെ യൂറോപ്പയിലെ മികച്ച ട്രാക്ക് റെക്കോർഡ് ഇത്തവണയും ആഴ്‌സണലിന് തുണയാകുമെന്നാണ് കരുതുന്നത്. പക്ഷേ പ്രതിരോധത്തിലെ പാളിച്ചകൾ ഇത്തവണയും ആഴ്‌സണലിന് തലവേദനയാണ്. ഈ സീസണിൽ ഇതുവരെ ക്ലീൻ ഷീറ്റ് സ്വന്തമാക്കാൻ ആഴ്‌സണലിന് സാധിച്ചിട്ടില്ല.

വിജയത്തോടെ യൂറോപ്പ തുടങ്ങി ലാസിയോ

യൂറോപ്പ ലീഗിലെ ആദ്യ മത്സരത്തിൽ ലാസിയോയ്ക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അപ്പോളൻ ലിമസോളിനെ ലാസിയോ പരാജയപ്പെടുത്തിയത്. ലാസിയോയ്ക്ക് വേണ്ടി ലൂയിസ് ആൽബെർട്ടോയും കൈറോ ഇമ്മൊബിലും ഗോളടിച്ചപ്പോൾ എമിലിയോ സലായയാണ് അപ്പോളൻ ലിമസോളിന്റെ ആശ്വാസ ഗോൾ നേടിയത്.

സൈപ്രസിലെ ടീമായ അപ്പോളൻ ലിമസോൾ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. അറ്റ്ലാന്റായേയും ലിയോണിനെയും എവർട്ടനെയും സമനിലയിൽ പിടിക്കാൻ കഴിഞ്ഞ സീസണിൽ അവർക്ക് സാധിച്ചിരുന്നു. മത്സരത്തിലുടനീളം ലാസിയോയുടെ ആധിപത്യം കാണാമായിരുന്നു.

മാർസെയെ ഫ്രാങ്ക്ഫർട്ട് വീഴ്‍ത്തി

സ്വന്തം മൈതാനത്ത് ലീഡ് കളഞ്ഞ് കുളിച്ച മാർസെക്ക് യൂറോപ്പ ലീഗിൽ തോൽവി. ജർമ്മൻ ക്ലബ്ബായ എയിൻട്രാറ്റ് ഫ്രാങ്ക്ഫർട്ടാണ് അവരെ 1-2 ന് തോൽപിച്ചത്.

മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ഒകംപോസ് നേടിയ ഗോളിൽ മാർസെ ലീഡ് നേടി. 4 മിനുട്ടുകൾക്ക് ശേഷം ഡിഫൻഡർ ആദിൽ റമി പരിക്കേറ്റ് പുറത്തായത് മാർസെക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ ടോറോയുടെ ഗോളിൽ ഫ്രാങ്ക്ഫർട്ട് സമനില നേടി. പക്ഷെ 59 ആം മിനുട്ടിൽ ജെട്രോ വില്യംസ് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായതോടെ സന്ദർശകർ പത്ത്‌പേരായി ചുരുങ്ങി. 89 ആം മിനുട്ടിൽ പക്ഷെ ലൂക്ക ജോവിച് സന്ദർശകർക്ക് വിജയ ഗോൾ സമ്മാനിക്കുകയായിരുന്നു.

Exit mobile version