നിക്ക് പോപിന് പരിക്ക്, ബേർൺലിയുടെ യൂറോപ്പ ലീഗ് പ്രതീക്ഷകൾക്ക് തിരിച്ചടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ നടന്ന യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങൾക്കിടെ പരിക്കേറ്റ ബേർൺലി ഗോൾ കീപ്പർ നിക്ക് പോപിന്റെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ട്. താരത്തിന് അബെർഡീനെതിരായ രണ്ടാം പാദ മത്സരവും ഒപ്പം സീസൺ തുടക്കവും നഷ്ടമായേക്കും എന്ന് ബേർൺലി തന്നെ അറിയിച്ചു. ഇന്നലെ മത്സരത്തിന്റെ ആദ്യ മിനുട്ടുകളിൽ ആയിരുന്നു തോളിന് പരിക്കേറ്റ് നിക്ക് കളം വിട്ടത്.

നേരത്തെ ബേൺലി ഗോൾകീപ്പറായ ടോം ഹീറ്റണും പരിക്കേറ്റിരുന്നു. കാഫിന് പരിക്കേറ്റ ഹീറ്റണും വിശ്രമത്തിലാണ്. രണ്ട് പ്രധാന ഗോൾകീപ്പർമാർക്കും പരിക്കേറ്റതോടെ ഇനി രണ്ട് ഗോൾ കീപ്പർ മാത്രമെ ബേർൺലിക്ക് ഒപ്പം ഉള്ളൂ. നിക്കിന് പകരം ഇന്നലെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായ ലിൻഡെഗാർഡ് ആണ് ഇറങ്ങിയത്. യൂറോപ്പ ലീഗ് യോഗ്യതയുടെ രണ്ടാം പാദത്തിലും ലിൻഡെഗാർഡ് തന്നെയാകും വല കാക്കുക.

ഇന്നലെ നടന്ന മത്സരത്തിൽ അബെർഡീനു ബേർൺലിയും 1-1 എന്ന സമനിലയിൽ പിരിയുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial