നാപോളിയുടെ ലക്ഷ്യം യൂറോപ്പ – ആഞ്ചലോട്ടി

നാപോളിയുടെ ലക്ഷ്യം യൂറോപ്പ കപ്പാണെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി. യൂറോപ്പ ലീഗിന്റെ പ്രീ ക്വാർട്ടർ ഫിക്‌സചർ അറിഞ്ഞതിനു പിന്നാലെയാണ് കാർലോയുടെ പ്രതികരണം വന്നത്. സീരി എ യിൽ കഴിഞ്ഞ സീസണിലെ പ്രകടനം ആവർത്തിക്കാൻ കഴിയാതിരുന്ന നാപോളിക്ക് ഒരു പിടി വള്ളിയാണ് യൂറോപ്പ.

എ.സി മിലാനോട് തോറ്റ് കോപ്പ ഇറ്റാലിയയിൽ നിന്നും നാപോളി പുറത്തായിരുന്നു. ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കും ലിവർപൂളിനും ഒപ്പം മരണ ഗ്രൂപ്പിൽ ആയിരുന്ന നാപോളി ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായതിനെ തുടർന്നാണ് യൂറോപ്പയിൽ എത്തിയത്. യൂറോപ്പയിൽ എഫ്‌സി സൂറിച്ചിനെ പരാജയപ്പെടുത്തിയാണ് നാപോൾ അടുത്ത ഘട്ടത്തിലേക്ക് കടന്നത്. ഇനി പ്രീ ക്വാർട്ടറിൽ റെഡ്ബുൾ സാൽസ്ബർഗാണ് നാപോളിയുടെ എതിരാളികൾ.

Previous articleആദ്യ ടെസ്റ്റില്‍ കുശല്‍ പെരരേ, രണ്ടാം ടെസ്റ്റില്‍ കുശല്‍ മെന്‍ഡിസ്, ലങ്കയ്ക്ക് ഇത് ചരിത്ര വിജയം
Next articleസ്വര്‍ണ്ണവും പുതിയ ലോക റെക്കോര്‍ഡുമായി ഇന്ത്യയുടെ അപൂര്‍വി ചന്ദേല