യൂറോപ്പയിൽ എ സി മിലാന് അപ്രതീക്ഷിത തോൽവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ എ സി മിലാന് അപ്രതീക്ഷിത പരാജയം. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ സ്പാനിഷ് ക്ലബായ റയൽ ബെറ്റിസിനെ നേരിട്ട എ സി മിലാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഗ്രൂപ്പിലെ എ സി മിലാന്റെ ആദ്യ തോൽവി ആണിത്. ആദ്യ രണ്ടു മത്സരങ്ങളും മിലാൻ ജയിച്ചിരുന്നു.

മുപ്പതാം മിനുറ്റിൽ സനാബ്രിയയും 55ആം മിനുട്ടിൽ ലൊ സെൽസോയുമാണ് ബെറ്റിസിനായി ഗോൾ നേടിയത്. മിലാൻ കളിയിലേക്ക് തിരിച്ചെത്താൻ അധികം സമയം എടുത്തു. 83ആ മിനുട്ടിലാണ് ഒരു ഗോൾ മടക്കാൻ മിലാനായത്. കുട്രോൺ ആയിരുന്നു ആ ഗോൾ നേടിയത്. പക്ഷെ പരാജയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഗോൾ നേടാൻ മിലാനായില്ല. തൊണ്ണൂറാം മിനുറ്റിൽ മിലാൻ താരം സാമു കാസ്റ്റിയെഹോ ചുവപ്പ് കണ്ട് പുറത്താവുകയും ചെയ്തു.

പരാജയപ്പെട്ടു എങ്കിലും ഗ്രൂപ്പിൽ ഇപ്പോഴും മിലാൻ തന്നെ ആണ് മുന്നിൽ.