Site icon Fanport

മിലാൻ ആരാധകർ അറസ്റ്റിൽ

ഇരുപതോളം മിലാൻ ആരാധകരെ സ്പാനിഷ് പോലീസ് അറസ്റ് ചെയ്തു. റയൽ ബെറ്റിസിനെതിരായ യൂറോപ്പ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിനെത്തിയതായിരുന്നു മിലാൻ ആരാധകർ. സെവിയ്യയിലെ തെരുവുകളിൽ ക്രമ സമാധാന പ്രശ്നങ്ങൾ ഉണ്ടാക്കിയതിനാണ് ആരാധകരെ അറസ്റ് ചെയ്തത്. ഫ്ളെയറുകളും സ്‌മോക്ക് ബോംബുകളും മിലാൻ ആരാധകർ ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ആദ്യ മത്സരത്തിൽ റയൽ ബെറ്റിസിൽ നിന്നും അപ്രതീക്ഷിതമായ തോൽവി മിലാൻ ഏറ്റുവാങ്ങിയിരുന്നു. സാൻ സായ്‌റോയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മിലാൻ പരാജയപ്പെട്ടത്. ഗ്രൂപ്പിലെ എ സി മിലാന്റെ ആദ്യ തോൽവി ആണിത്. ആദ്യ രണ്ടു മത്സരങ്ങളും മിലാൻ ജയിച്ചിരുന്നു.

Exit mobile version