സെമി ഫൈനൽ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രാനഡയ്ക്ക് എതിരെ

20210226 031613
- Advertisement -

ഈ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏക കിരീട പ്രതീക്ഷയാണ് യൂറോപ്പ ലീഗ്. ഇന്ന് യൂറോപ്പ ലീഗിന്റെ ക്വാർട്ടർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രാനഡയെ നേരിടാൻ ഇരിക്കുകയാണ്. ഇന്ന് സ്പെയിനിൽ വെച്ചാണ് ആദ്യ പാദ മത്സരം നടക്കുന്നത്. ആദ്യ പാദം തന്നെ വിജയിച്ചു സമ്മർദ്ദം കുറക്കുക ആകും യുണൈറ്റഡ് ലക്ഷ്യം. യുണൈറ്റഡ് നിരയിൽ ഇന്ന് വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം.

അമദ് ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. മാർക്കസ് റാഷഫോർഡ് ഇന്ന് പരിക്ക് കാരണം ആദ്യ ഇലവനിൽ ഉണ്ടാകില്ല. മാറ്റ പരിക്ക് മാറി തിരികെ എത്തിയിട്ടുണ്ട്. ഗ്രീൻവുഡ്, കവാനി എന്നിവർക്ക് ആകും ഇന്ന് അറ്റാക്കിന്റെ ചുമതല. തുടർച്ചയായ മൂന്ന് പരാജയങ്ങൾ കഴിഞ്ഞാണ് ഗ്രാനഡ ഇന്ന് ഇറങ്ങുന്നത്. യുണൈറ്റഡിനെ ഞെട്ടിക്കാൻ ആകും എന്ന് അവർ പ്രതീക്ഷിക്കുന്നു. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്. കളി തത്സയം സോണി നെറ്റ്വരിക്കിൽ കാണാം

Advertisement