
ഓസ്ട്രിയൻ ടീമായ സാൽസ്ബർഗിന്റെ ഗംഭീര തിരിച്ചുവരവ് ഫലം കണ്ടില്ല. യൂറോപ്പ സെമിയുടെ രണ്ടാം പാദത്തിന് ഇറങ്ങുമ്പോൾ ആദ്യ പാദത്തിൽ ഫ്രാൻസിൽ വെച്ച് മാഴ്സയോട് വഴങ്ങിയ 2-0ന്റെ പരാജയം മറികടക്കേണ്ടതായുണ്ടായിരുന്നു സാൽസ്ബർഗിന്. കളിയിലുടനീളം ആധിപത്യം നടത്തിയ സാൽസ്ബർഗ് 90 മിനുട്ട് കഴിയുമ്പോഴേക്ക് 2 ഗോളുകൾ തിരിച്ചടുച്ചിരുന്നു.
രണ്ടാം പകുതിയിൽ ഹൈദാര നേടിയ ഗോളും ഒപ്പം ഒരു സെൽഫ് ഗോളും ചേർന്നപ്പോൾ സാൽസ്ബർ 2-0ന് മുന്നിൽ. അഗ്രുഗേറ്റിൽ 2-2. കളി എക്സ്ട്രാ ടൈമിൽ. അപ്പോഴും ആധിപത്യം ആതിഥേയരായ സാൽസ്ബർഗിന് തന്നെ. കളിയിൽ ഒരു ഷോട്ട് ഓൺ ടാർഗറ്റ് വരെ ഇല്ലാതെ മാഴ്സെ. പക്ഷെ 116ആം മിനുട്ടിൽ അതിന് അവസാനമുണ്ടായി.
പയെറ്റ് എടുത്ത കോർണറിൽ നിന്ന് റൊലാൻഡിന്റെ വക ടാർഗറ്റിലേക്ക് മാഴ്സയുടെ ആദ്യ ഷോട്ട്. സാൽസ്ബർഗ് കീപ്പർ വാൽകെയും മറികടന്ന് പന്ത് വലയിൽ. കളി സാൽസ്ബർഗ് 2-1 മാഴ്സെ, അഗ്രിഗേറ്റിൽ 3-2ന്റെ ആനുകൂല്യത്തിൽ മാഴ്സെ ഫൈനലിലേക്ക്. ലിയോണിൽ നടക്കുന്ന ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടാൻ ഫൈനൽ വിസിൽ വന്നപ്പോൾ മാഴ്സയ്ക്ക് യോഗ്യത.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial